Saturday, October 10, 2026

‘ആകെ വോട്ടർമാർ 772, ബിജെപിക്ക് കിട്ടിയത് 909 വോട്ടുകൾ, വോട്ട് ചോരിക്ക് തെളിവു വേണോ?, ഇതാ കണ്ണുതുറന്നു കാണൂ’; ബംഗാളിൽ വോട്ട് ചോരി ആരോപണവുമായി പ്രതിപക്ഷം

Date:

കൊല്‍ക്കത്ത : ‘വോട്ട് ചോരിക്ക് തെളിവു വേണോ?, ഇതാ കണ്ണുതുറന്നു കാണൂ’ – റെജിനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശങ്കര്‍വ് സര്‍ക്കാര്‍ നിയമവിരുദ്ധമായി വോട്ട് ചെയ്‌തെന്ന് തെളിയിക്കുന്ന ദൃശ്യം എക്‌സിലൂടെ പുറത്തുവിട്ടുകൊണ്ട് ബംഗാള്‍ കോണ്‍ഗ്രസ്. ബംഗാളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടുകൊള്ള നടന്നെന്ന ശക്തമായ ആരോപണവുമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

റെജിനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശങ്കര്‍വ് സര്‍ക്കാര്‍, അവിടെ വോട്ടറല്ലാതിരുന്നിട്ടും മണ്ഡലത്തില്‍ വോട്ടു ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. ശങ്കര്‍വ് സര്‍ക്കാര്‍ ബെര്‍ഹാംപുര്‍ മണ്ഡലത്തിലെ 200-ാം ഭാഗത്തിലെ 788-ാം നമ്പര്‍ വോട്ടറാണെന്ന് തെളിവ് സഹിതം ബംഗാള്‍ കോണ്‍ഗ്രസ് പറയുന്നു. ഇതനുസരിച്ച് ശങ്കര്‍വ് സര്‍ക്കാര്‍ നിയമവിരുദ്ധമായി റെജിനഗറില്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യമാണ് ബംഗാള്‍ കോണ്‍ഗ്രസ് എക്‌സിലൂടെ പുറത്തുവിട്ടിട്ടുള്ളത്. വോട്ടറല്ലാത്ത മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനാകുമോ എന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്തുകൊണ്ട് ചോദിച്ചു.

പോളിങ് ബൂത്തിലെ ആകെ വോട്ടിനേക്കാള്‍ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു. റെജിനഗറിലെ 109-ാം ബൂത്തില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ ആകെ എണ്ണം 772 ആണെന്നും എന്നാല്‍ ഇവിടെ ബിജെപിക്ക് 909 വോട്ടുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി ‘എക്സി’ൽ കുറിച്ചു. ഈ കണക്ക് വിശദീകരിക്കാന്‍ ഉത്തരകൊറിയ പോലും ബുദ്ധിമുട്ടുമെന്നും അദ്ദേഹം പരിഹസിച്ചു. ഒരു ബൂത്തില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് മുഴുവന്‍ വോട്ടര്‍മാരേക്കാളും കൂടുതല്‍ വോട്ടുകള്‍ എങ്ങനെ ലഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനോടായി അഭിഷേക് ബാനര്‍ജി ചോദിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്.

Share post:

Popular

More like this
Related

സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ...

സിഎംആര്‍എല്‍  – എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട്: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ വിജിലന്‍സ്

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി വിജിലന്‍സ്. ശനിയാല്ലയോ...

നവരാത്രി പൂജ വിഗ്രഹഘോഷയാത്രക്ക് തുടക്കം; ഇന്ന് കേരള അതിർത്തിയിൽ സ്വീകരണം

(ചിത്രം - ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉടവാൾ ഏറ്റുവാങ്ങുന്നു)തിരുവനന്തപുരം...