Friday, October 16, 2026

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര: ലോകായുക്തയിൽ പരാതി

Date:

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് ലോകായുക്തയിൽ പരാതി. അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും ആരോപിച്ച് ലോകായുക്തയിൽ മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ്.

ചാർട്ടേഡ് വിമാനയാത്രയ്ക്കായി പണം ചെലവഴിച്ചിരിക്കുന്നത് ചിപ്‌സൺ എയർവേയ്‌സ് ആണെന്നും സർക്കാരുമായുള്ള ഹെലികോപ്ടർ കരാർ നീട്ടാൻ കാത്തിരിക്കുന്ന കമ്പനിയാണ് ഇതെന്നും പരാതിയിൽ ആരോപിക്കുന്നു. കരാർ നീട്ടിനൽകുന്നതിനായി സർക്കാരിന് അപേക്ഷ സമർപ്പിച്ച് അനുകൂല നിലപാടിനായി ചിപ്‌സൺ കാത്തിരിക്കുന്ന ഘട്ടത്തിലാണ് കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി ഇത്തരം ഒരു ആനുകൂല്യം കൈപ്പറ്റിയത്. ഇതിലൂടെ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടന്നിട്ടുണ്ടെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.

വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരവും ലോകായുക്ത ആക്ട് പ്രകാരവും അന്വേഷണത്തിനുള്ള സാദ്ധ്യതകളും പശ്ചാത്തലവുമുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ ലോകായുക്ത ആക്ട് അനുസരിച്ച് വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

മുഖ്യമന്ത്രി നടത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ ഇൻവോയ്‌സും ചിപ്‌സൺ എയർവേയ്‌സുമായി സർക്കാർ നടത്തിയ ഹെലികോപ്റ്റർ കരാറിന്റെയും അതിൻ്റെ അനുബന്ധ നടപടികളുടെയും മുഴുവൻ രേഖകളും ലോകായുക്ത വിളിച്ചുവരുത്തി അന്വേഷണം നടത്തണമെന്ന ആവശ്യവും പരാതിക്കാരൻ ഉന്നയിക്കുന്നു.

Share post:

Popular

More like this
Related

‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; ദേശീയപതാകയെ സർക്കാർ ഭയക്കുന്നു, ജയിലിൽ അടച്ചാലും പോരാട്ടം തുടരും’ – അഭിജീത് ദീപ്കെ

ന്യൂഡൽഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ. കേന്ദ്രസേന...

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...