Friday, October 16, 2026

വിമാനം പറത്താനെത്തിയ പൈലറ്റ് മദ്യലഹരിയിൽ; സസ്പെൻഡ് ചെയ്ത് എയർ ഇന്ത്യ, വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാവുമെന്ന് കമ്പനി

Date:

(Photo Courtesy : X)

ന്യൂഡൽഹി : സൂറിച്ചിൽ നിന്ന് ഡൽഹിയിലേക്ക് പറക്കാനൊരുങ്ങിയ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് മദ്യലഹരിയിൽ. നിർബ്ബന്ധിത ആൽക്കഹോൾ പരിശോധനയിലാണ് ഫസ്റ്റ് ഓഫീസറായ (കോ-പൈലറ്റ്) പൈലറ്റ് മദ്യലഹരിയിലാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വിമാനം പറത്താൻ പൈലറ്റ് അയോഗ്യനാണെന്ന് കണ്ടെത്തി. പകരം ജീവനക്കാരെ ക്രമീകരിക്കുന്നതുവരെ വിമാനം വൈകുകയും ചെയ്തു. സ്വിറ്റ്‌സർലൻഡിലെ ബന്ധപ്പെട്ട അധികൃതരാണ് സൂറിച്ചിലെ സംഭവം ഇന്ത്യൻ അധികൃതരെ അറിയിച്ചത്. ഈ മാസം സെപ്റ്റംബർ ആറിന് ആയിരുന്നു സംഭവം. പൈലറ്റിനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സമാനമായ കേസുകൾ ഉണ്ടായതോടെ പരിശോധനകൾ വ്യാപകമാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

“കോക്ക്‌പിറ്റ് ജീവനക്കാരൻ ഉൾപ്പെട്ട സമീപകാല സംഭവത്തിൽ അധികൃതരിൽ നിന്നും റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ പൈലറ്റിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തുകയും തുടർ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. പിന്നീട് ഒരു സാധാരണ യാത്രക്കാരനായി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു. അന്തിമ വൈദ്യപരിശോധനാ റിപ്പോർട്ടും അന്വേഷണവും പൂർത്തിയാകുന്നതുവരെ അദ്ദേഹം സസ്പെൻഷനിലാണ്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കും” – എയർ ഇന്ത്യ ഉദ്യോഗസ്ഥൻ അറിയിച്ചു.

മയക്കുമരുന്ന്, മദ്യം എന്നിവ ഉപയോഗിച്ചതിൻ്റെ പേരിൽ പൈലറ്റുകൾക്കെതിരെ നടപടിയെടുത്ത നിരവധി കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി എയർ ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയിരുന്നത്. മയക്കുമരുന്ന് പരിശോധനയിൽ (ഡോപ് ടെസ്റ്റ്) പരാജയപ്പെട്ട പൈലറ്റിനെ അടുത്തിടെ എയർ ഇന്ത്യ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയിലേക്കുള്ള വിമാനം പറത്തുന്നതിന് മുൻപ് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് വാൻകൂവർ വിമാനത്താവളത്തിൽ ഒരു പൈലറ്റിനെ തടഞ്ഞുവെച്ചിരുന്നു.

കഴിഞ്ഞ ജൂണിലെ അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം എയർ ഇന്ത്യ സുരക്ഷാ നടപടികൾ ശക്തമാക്കുകയാണ്. പ്രവർത്തനങ്ങളുടെ എല്ലാ തലങ്ങളിലും സുരക്ഷ, നിയന്ത്രണങ്ങൾ, പെരുമാറ്റം എന്നിവയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ജീവനക്കാർ ലഹരി പരിശോധനയിൽ (മദ്യത്തിനായുള്ള ബ്രീത്ത് അനലൈസർ പരിശോധന ഉൾപ്പെടെ) പരാജയപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ നടപടികളിലൂടെ പ്രൊഫഷണൽ പെരുമാറ്റവും ചട്ടങ്ങൾ പാലിക്കൽ കൂടുതൽ കർശനമാക്കിയതായി എയർ ഇന്ത്യ വ്യക്തമാക്കി

Share post:

Popular

More like this
Related

‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; ദേശീയപതാകയെ സർക്കാർ ഭയക്കുന്നു, ജയിലിൽ അടച്ചാലും പോരാട്ടം തുടരും’ – അഭിജീത് ദീപ്കെ

ന്യൂഡൽഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ. കേന്ദ്രസേന...

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...