Sunday, October 18, 2026

വിദേശ ജോലി വാഗ്ദാനം: അറസ്റ്റിലായ പാര്‍വതി മായ ഷാജി നടത്തിയത് കോടികളുടെ തട്ടിപ്പെന്ന് പോലീസ്

Date:

കൊച്ചി : വിദേശ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസില്‍ അറസ്റ്റിലായ പാര്‍വതി മായ ഷാജി നടത്തിയതു കോടികളുടെ തട്ടിപ്പെന്ന് പോലീസ്. സംസ്ഥാനത്തെ ഒട്ടേറെ പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാനമായ കേസുകള്‍ ഉണ്ടെന്നും പോലീസ് പറയുന്നു.

വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് പാർവ്വതിയെ അറസ്റ്റ് ചെയ്യുന്നത്. ലുക്കൗട്ട് നോട്ടീസ് നിലവിലിരിക്കെ വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പാര്‍വതി ഷാജിയെ ഇമിഗ്രേഷന്‍ വിഭാഗമാണു തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.

ഇടപ്പള്ളിയിലെ ആംസ്റ്റര്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, പാലാരിവട്ടത്തെ ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് എന്നീ സ്ഥാപനങ്ങള്‍ മുഖേന അര്‍മീനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്തു 10 ലക്ഷം തട്ടിയ കേസിലാണു പാര്‍വതി പിടിയിലായത്.

പാര്‍വതി പിടിയിലായ വിവരമറിഞ്ഞ് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ മാത്രം ഇന്നലെ ഇരുപത്തഞ്ചിലേറെ പരാതിക്കാരെത്തിയതായാണ് വിവരം. കൂടാതെ, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ ജില്ലകളിലും ഒന്നിലേറെ കേസുകള്‍ പ്രതിക്കെതിരെ ഉള്ളതായി വിവരം ലഭിച്ചെന്നും പോലീസ് പറയുന്നു. 

തട്ടിപ്പിനിരയായവരിൽ 2023 മുതല്‍ പണം നല്‍കിയവരുണ്ട്. കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് സാമൂഹിക മാധ്യമങ്ങള്‍  പരസ്യം നല്‍കിയാണ് ഇരകളെ ആകര്‍ഷിച്ചിരുന്നത്. പരാതിക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കി നിർത്തിയതായുള്ള പരാതികളുമുണ്ട്. ഒരു ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണു പോലീസ്.

പാര്‍വതിക്കു പുറമേ ഭര്‍ത്താവ് അനീഷ് മേനോന്‍, മാനേജര്‍മാരായ അഭിജിത്ത്, അജു കെ മാത്യു, വിഷ്ണു വിജയന്‍, ഷാജി എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. ഇവരെയും വൈകാതെ അറസ്റ്റ് ചെയ്യാനാണു പൊലീസിന്റെ നീക്കം. അനീഷ് ദുബായിലുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. ഒട്ടേറെ തട്ടിപ്പു കേസുകളിലും മണി ചെയിന്‍ കേസുകളിലും പ്രതിയാണ് അനീഷ് എന്ന് പോലീസ് പറയുന്നു.

Share post:

Popular

More like this
Related

ആലപ്പുഴയിൽ രണ്ടു വയസുള്ള കുഞ്ഞ് വീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ജനപ്രതിനിധികളും നാട്ടുകാരും

(പ്രതീകാത്മക ചിത്രം)ആലപ്പുഴ : ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടു വയസുള്ള കുഞ്ഞിനെ വീട്ടിൽ...

സർക്കാർ അനുമതിയില്ല, എക്സൈസ് മന്ത്രി അറിഞ്ഞതുമില്ല! ; ബേക്കറികൾ വഴി വീര്യമുള്ള വൈൻ വിൽപ്പന തുടങ്ങിയതാര് ?, ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ അനുമതി തേടിയില്ലെന്ന് പറയപ്പെടുന്നു, മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് എക്സൈസ്...

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം : തീവെപ്പും വ്യാപക കൊള്ളയും; ചരിത്രസ്മാരകങ്ങളും അഗ്‌നിക്കിരയായി, ബെൽ ടവർ തകർന്നു

പാരീസ്: ഫ്രാൻസിൽ കലാപം കൊടുമ്പിരികുത്തുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിനും...