Saturday, November 28, 2026

ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊല്ലത്ത്; ജില്ലയില്‍ കർശന ഗതാഗത നിയന്ത്രണം

Date:

കൊല്ലം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് കൊല്ലം ജില്ലയില്‍ കര്‍ശന ഗതാഗത നിയന്ത്രണം. ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ വൈകിട്ട് 5 വരെ ചിന്നക്കട മുതല്‍ ആറുമുറിക്കട വരെയുള്ള റോഡില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവും റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിന്  വിലക്കുമുണ്ട്. നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

കൊട്ടാരക്കരയില്‍ നിന്നും കൊല്ലത്തേക്ക് വരുന്ന ഹെവി വാഹനങ്ങള്‍ അമ്പലത്തുംകാലയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കരിപ്ര, മടന്തകോഡ്, നെടുമണ്‍കാവ്, നല്ലില, പാലമുക്ക്, കണ്ണനല്ലൂര്‍ വഴിയും, ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും ബൈക്കുകളും ആറുമുറിക്കടയില്‍ നിന്ന് തിരിഞ്ഞ് കുഴിമതിക്കാട്, പികെപി കവല, യുപിഎസ് ജങ്ഷന്‍, പെരുമ്പുഴ, കണ്ണനല്ലൂര്‍ വഴിയും പോകേണ്ടതാണ്.

കണ്ണനല്ലൂരില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പെരുമ്പുഴയില്‍ നിന്ന് തിരിഞ്ഞ് പികെപി ജംഗ്ഷന്‍, കുഴിമതിക്കാട്, ആറുമുറിക്കട വഴിയും, ഭരണിക്കാവ് ഭാഗത്തേക്ക് പോകുന്നവ ചീരങ്കാവ്, പവിത്രേശ്വരം വഴിയും പോകണം.

ഭരണിക്കാവില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മൂന്നുമുക്കില്‍ നിന്ന് തിരിഞ്ഞ് പവിത്രേശ്വരം, ചീരങ്കാവ് വഴിയും, കൊല്ലം ഭാഗത്തേക്ക് പോകുന്നവ പേരയം, ഇളമ്പള്ളൂര്‍, അഞ്ചാലുംമൂട് വഴിയും സഞ്ചരിക്കേണ്ടതാണ്.

കൊല്ലത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സാരഥി ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് മൊയ്തീന്‍മുക്ക്, പെരുമ്പുഴ, പികെപി ജങ്ഷന്‍ വഴി കൊട്ടാരക്കരയിലേക്ക് പോകണം.

അഞ്ചാലുംമൂട്, കൊറ്റങ്കര, മാമ്പുഴ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്കായി ഇളമ്പള്ളൂര്‍ രണ്ട്‌റോഡ്, പുത്തൂര്‍, കേരളപുരം കെപിപി ജങ്ഷന്‍ എന്നിവ വഴി പ്രത്യേക ബൈപ്പാസ് റൂട്ടുകളും ഒരുക്കിയിട്ടുണ്ട്.

കൊല്ലത്ത് രണ്ട് പ്രധാന ചടങ്ങുകളിലാണ് മന്ത്രി പങ്കെടുക്കുന്നത്. കുണ്ടറ പവിത്രം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാ കര്‍ഷക വര്‍ഷാചരണവുമായി ബന്ധപ്പെട്ട ‘സഹകരണത്തിലൂടെ സമൃദ്ധി’ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2:45 മുതല്‍ 4:15 വരെ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ സഹകരണ മേഖലയിലെ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠത്തിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതുപരിപാടി ഉദ്ഘാടനം ചെയ്യും.

Share post:

Popular

More like this
Related

പെരിയാറിലും അതിരപ്പള്ളിയിലുമായി 237 കോടിയുടെ പദ്ധതികൾ ; പ്രഖ്യാപനവുമായി മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം : പെരിയാറിലും അതിരപ്പള്ളിയിലുമായി 237 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് വനം...

ഇന്ത്യ സഖ്യയോഗത്തില്‍ നിന്ന് വിട്ട് നിന്ന് എന്‍സിപി; ഡിഎംകെ നിലപാടിൽ അമ്പരന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: മണ്ഡല പുന:ര്‍നിര്‍ണ്ണയ ബില്ലിനെതിരെയുള്ള നിലപാട വ്യക്തമാക്കാനായി ഇന്ത്യാ സഖ്യം വിളിച്ചുചേര്‍ത്ത...

ജയിലുകളില്‍ പാര്‍ട്ടി മുഖപത്രങ്ങള്‍ക്ക് വിലക്ക്; തടവുകാർ അറിയേണ്ടത് സത്യസന്ധവും പക്ഷപാതമില്ലാത്തതുമായ വിവരങ്ങള്‍ ആയിരിക്കണമെന്ന് സര്‍ക്കുലർ!

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ പാര്‍ട്ടി മുഖപത്രങ്ങളും പാര്‍ട്ടി താല്‍പര്യങ്ങളുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും വിലക്ക്....