Sunday, October 18, 2026

വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് വധശ്രമം; കരുതികൂട്ടി കുത്തിയതെന്ന് പ്രതിയുടെ മൊഴി

Date:

കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് നേരെ നടന്നത് വധശ്രമം. കുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് മൊഴി നൽകി പ്രതി ജെനീഷ്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ കീര്‍ത്തന അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവച്ചത് പ്രകോപിപ്പിച്ചെന്നും മൊഴി. കീര്‍ത്തന എംഡിഎംഎ കേസില്‍ പ്രതിയായതും ആക്രമിക്കാനുള്ള കാരണമാണെന്നും ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുകയായിരുന്നുവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. പെരുവണ്ണാമൂഴി സ്വദേശിയായ ജെനീഷ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ജെനീഷും കീര്‍ത്തനയും ലിവിങ് റിലേഷനിലായിരുന്നു.

ശനിയാഴ്ച രാവിലെ വടകര പോലീസ് സ്റ്റേഷന് മുന്നില്‍ വച്ചാണ് കീര്‍ത്തനയെ പ്രതി ആക്രമിച്ചത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. കുത്തേറ്റ കീര്‍ത്തനയെ ഉടന്‍ തന്നെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇവരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചാം തീയതിയായിരുന്നു കീര്‍ത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ മുന്‍ ക്രിമിനല്‍ കേസുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ കാവ്യക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

Share post:

Popular

More like this
Related

ആലപ്പുഴയിൽ രണ്ടു വയസുള്ള കുഞ്ഞ് വീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ജനപ്രതിനിധികളും നാട്ടുകാരും

(പ്രതീകാത്മക ചിത്രം)ആലപ്പുഴ : ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടു വയസുള്ള കുഞ്ഞിനെ വീട്ടിൽ...

സർക്കാർ അനുമതിയില്ല, എക്സൈസ് മന്ത്രി അറിഞ്ഞതുമില്ല! ; ബേക്കറികൾ വഴി വീര്യമുള്ള വൈൻ വിൽപ്പന തുടങ്ങിയതാര് ?, ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ അനുമതി തേടിയില്ലെന്ന് പറയപ്പെടുന്നു, മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് എക്സൈസ്...

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം : തീവെപ്പും വ്യാപക കൊള്ളയും; ചരിത്രസ്മാരകങ്ങളും അഗ്‌നിക്കിരയായി, ബെൽ ടവർ തകർന്നു

പാരീസ്: ഫ്രാൻസിൽ കലാപം കൊടുമ്പിരികുത്തുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിനും...