Tuesday, November 3, 2026

ഡല്‍ഹി തെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളുകളില്‍ ഏഴില്‍ ആറ് സര്‍വ്വെകളും  ബിജെപിക്ക് അനുകൂലം

Date:

ന്യൂഡൽഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്  എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിക്ക് മുന്‍തൂക്കം. ഏഴില്‍ ആറ് സര്‍വ്വെകളും വിജയം പ്രവചിച്ചത് ബിജെപിക്കാണ്. മാട്രിക്‌സ് സര്‍വ്വെ മാത്രമാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് അല്‍പമെങ്കിലും സാദ്ധ്യത പ്രവചിച്ചത്. 70 സീറ്റുകളുള്ള ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി 37 സീറ്റുകള്‍ നേടിയേക്കുമെന്നാണ് പ്രവചനം.

ഡൽഹിയിൽ ആം ആദ്മി യുഗം അവസാനിക്കുകയാണെന്ന മട്ടിലാണ്
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.  ബിജെപിയുടെ പകുതി സീറ്റ് പോലും ആം ആദ്മിയ്ക്ക് ലഭിക്കുകയില്ലെന്നാണ് മിക്ക പ്രവചനങ്ങളും പറയുന്നത്. പീപ്പിള്‍സ് പള്‍സ് സര്‍വ്വെ ബിജെപിക്ക് 51 മുതല്‍ 60 സീറ്റുകള്‍ വരെ പ്രവചിക്കുമ്പോള്‍ എഎപിയ്ക്ക് 10 മുതല്‍ 19 സീറ്റുകള്‍ മാത്രമെ ലഭിക്കുകയുള്ളൂ എന്നാണ് പറയുന്നത്. മാര്‍ക് എഎപിക്ക് 21 മുതല്‍ 31 സീറ്റുകളും  ബിജെപിക്ക് 39 മുതല്‍ 49 വരെ സീറ്റുകളും പ്രവചിക്കുന്നു.

പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വെ ബിജെപിക്ക് 40 മുതല്‍ 44 സീറ്റുകളും എഎപിക്ക് 25 മുതല്‍ 29 സീറ്റുകള്‍ വരെയും ലഭിക്കുമെന്നാണ് പറയുന്നത്. ചാണക്യ ബിജെപിക്ക് 39 മുതല്‍ 44 സീറ്റുകള്‍ പ്രവചിക്കുമ്പോൾ  എഎപിക്ക് ലഭിക്കുമെന്ന് പറയുന്നത് 25 മുതല്‍ 28 സീറ്റുകള്‍ വരെ മാത്രമാണ്. ജെവിസി എഎപിക്ക് 22 മുതല്‍ 31 സീറ്റുകള്‍ വരെ ലഭിക്കുമെന്നും ബിജെപിക്ക് 39 മുതല്‍ 45 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു.  ട്വന്റിഫോര്‍ പോള്‍ ഓഫ് പോള്‍സ് എഎപിക്ക് 26 സീറ്റുകളും ബിജെപിക്ക് 43 സീറ്റുകൾ പ്രവചിക്കുമ്പോൾ എംഎസ്പി 26 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പറയുന്നത്.

കോണ്‍ഗ്രസിന് നിര്‍ണ്ണായകമായ ഒരു ചലനവും ഈ തെരഞ്ഞെടുപ്പിലും കാഴ്ച വെക്കാനാവില്ലെന്നാണ് എല്ലാ സര്‍വ്വെ ഫലങ്ങള്ളും സൂചിപ്പിക്കുന്ന്ത്. സംപൂജ്യരാകാതെ രക്ഷപ്പെട്ടാൽ അതിശയമെന്നതാണ് സർവ്വെ റിപ്പോർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മദ്യനയത്തിൽ തീരുമാനമാകുംവരെ പുതിയ ബാർ ഇല്ലെന്ന് സർക്കാർ; ലൈസൻസുകൾ നിരന്തരം നൽകി എക്‌സൈസ് കമ്മീഷണര്‍, ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി

കൊച്ചി: മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശം...

അഭിരാമിന്റെ കൊലപാതകം: പെൺസുഹൃത്ത് അടക്കം 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് 17കാരനെന്ന് മൊഴി

തിരുവനന്തപുരം : അഭിരാമിന്റെ കൊലപാതകത്തില്‍ പെണ്‍സുഹൃത്തടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി....

യുഎസ് മിഡ്ടേം ഇന്ന്; കാലിഫോർണിയ വോട്ടർപട്ടികയിലെ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന ട്രംപിന്റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ...

രാജമാണിക്യത്തിൻ്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതിവാങ്ങൽ തർക്കം; സർക്കാർ നിർദ്ദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന്...