Friday, November 6, 2026

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം

Date:

തിരുവവന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭിത്തിയില്‍ സമന്‍സ് പതിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍.  വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പിണറായി വിജയന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

കേസില്‍ പിണറായി വിജയന്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സമന്‍സ് പതിച്ചുള്ള ഇഡിയുടെ അതിവേഗ നീക്കം. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫിസിലെത്താനാണ് പിണറായിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആര്‍എലുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത പുതിയ ഇസിഐആര്‍ പ്രകാരമാണ് മുന്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്ന് സ്‌പെ്ഷ്യല്‍ ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തുമെന്നാണ് വിവരം

പിണറായി വിജയനോട് സ്വത്തുവിവരങ്ങള്‍ ഹാജരാക്കാനും, ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും രേഖകള്‍ ഹാജരാക്കാനും ഇഡി നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദേശത്ത് സ്വത്തുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, ആസ്തികളുടെ വിശദാംശങ്ങള്‍, കഴിഞ്ഞ പത്തുവര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍, നാട്ടിലും വിദേശത്തുമുള്ള കുടുംബാംഗങ്ങളുടെ വിവരം, സിഎംആര്‍എല്ലുമായി ഇടപാടുകള്‍ ഉണ്ടെങ്കില്‍ അതിന്റെ രേഖകള്‍, പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളും ഹാജരാക്കാനാണ് നിര്‍ദ്ദേശം.

അതേസമയം, ഇഡി ഉദ്യോഗസ്ഥര്‍ സമന്‍സ് പതിച്ചത് അന്യായമാണെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നോട്ടീസ് പതിക്കാറുള്ളത് കണ്ടുകിട്ടാവത്തവരുടെ കാര്യത്തിലാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഇത് പ്രതിഷേധാര്‍ഹമായ സമീപനമാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യം ചെയ്യലിനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വെള്ളിയാഴ്ച ഇഡിക്ക് മുമ്പില്‍ ഹാജരായേക്കില്ലെന്നാണ് വിവരം. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇഡിക്ക് മറുപടി നല്‍കാനാണ് നീക്കം. കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ നീക്കങ്ങളും ഇഡിയെ അറിയിച്ചേക്കും

Share post:

Popular

More like this
Related

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാരെന്ന് ഹൈക്കോടതി; വിമർശനം കൊച്ചിയിലെ ബസുകളുടെ മരണപ്പാച്ചിലിൽ 

കൊച്ചി : കൊച്ചിയിലെ ബസുകളുടെ മരണരപ്പാച്ചിലില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. എന്തുതരം...

നെതന്യാഹു പടിയിറങ്ങിയേക്കും; ഗാദി ഐസൻകോട്ടിനനെ പിന്താങ്ങി 67 എംപിമാർ

ജറുസലേം . ഇസ്രയേലിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കെ,...

നെടുമ്പാശ്ശേരി കാർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവന് ജാമ്യമില്ല, മൂന്നുപേർക്ക് ജാമ്യം

കൊച്ചി : നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ  മരണത്തിനിടയാക്കിയ  വാഹനാപകടക്കേസിൽ ഒന്നാം പ്രതി...