Sunday, October 18, 2026

ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍; ‘ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന്  പറഞ്ഞു’

Date:

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ബിജെപിയില്‍ ചേരാന്‍ ഗ്യാനേഷ് കുമാര്‍ നിര്‍ദ്ദേശിച്ചുവെന്നും ജയിച്ചാല്‍ കേന്ദ്രമന്ത്രിവരെ ആകാമെന്നു പറഞ്ഞുവെന്നുമാണ് ജിജി തോംസൻ്റെ വെളിപ്പെടുത്തൽ. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അപ്പോള്‍ തന്നെ അറിയിച്ചെന്നും ജിജി തോംസണ്‍ വ്യക്തമാക്കുന്നു. സര്‍വ്വീസിലിരിക്കെ 2016ൽ വിമാനയാത്രക്കിടെയാണ് ഗ്യാനേഷ് കുമാര്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നു. റിട്ടയര്‍മെന്റിന് ശേഷം എന്താണ് പ്ലാനെന്ന് ചോദിച്ചു. ഞാന്‍ പ്രത്യേകിച്ച് പ്ലാനൊന്നുമില്ലെന്ന് പറഞ്ഞു. കുട്ടികളുടെ ഭാവി മെടച്ചപ്പെടുത്തുന്നതിനുള്ള ഒരു പരിപാടി ആവിഷ്‌ക്കരിക്കണമെന്നുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ 2019-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും പിന്നീട് എംപി ആവാനും മന്ത്രി ആവാനും അദ്ദേഹം എന്നോട് ഉപദേശിച്ചു. 2016-ലായിരുന്നു അത്. ഞങ്ങള്‍ ഡല്‍ഹിയിയിലേക്ക് ഒന്നിച്ച് യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് എന്റെ പ്ലാനിലില്ല എന്ന് പറഞ്ഞു. എനിക്ക് അതിന് താല്‍പര്യമുണ്ടായിരുന്നില്ല’- ജിജി തോംസൺ വ്യക്തമാക്കി.

ഗ്യാനേഷ് കുമാറിനെ ഉയർന്നുവന്ന തെരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട്  പ്രതിപക്ഷം അദ്ദേഹത്തിൻ്റെ രാജി ആവശ്യം  ശക്തമാക്കി പ്രതിഷേധത്തിനൊരുങ്ങുന്ന വേളയിലാണ് ജിജി തോംസൻ്റെ വെളിപ്പെടുത്തൽ. തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സംയുക്ത പ്രതിഷേധം വേണമെന്നാവശ്യപ്പെട്ട് സിപിഐഎം ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.  ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് സിജെപിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന തീരുമാനങ്ങളുമായി ബന്ധപ്പെട്ട് മറ്റ്  കമ്മീഷണര്‍മാര്‍ക്കിടയിലുണ്ടായ ഭിന്നത പുറത്ത് വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. തുടർന്ന് എസ്‌ഐആര്‍ നടപടിക്രമങ്ങളിൽ ഗ്യാനേഷ്കുമാർ നടത്തിയ ക്രമക്കേടുകൾ ചൂണിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധങ്ങൾ ശക്തമാക്കിയത്.

Share post:

Popular

More like this
Related

സർക്കാർ അനുമതിയില്ല, എക്സൈസ് മന്ത്രി അറിഞ്ഞതുമില്ല! ; ബേക്കറികൾ വഴി വീര്യമുള്ള വൈൻ വിൽപ്പന തുടങ്ങിയതാര് ?, ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ അനുമതി തേടിയില്ലെന്ന് പറയപ്പെടുന്നു, മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് എക്സൈസ്...

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം : തീവെപ്പും വ്യാപക കൊള്ളയും; ചരിത്രസ്മാരകങ്ങളും അഗ്‌നിക്കിരയായി, ബെൽ ടവർ തകർന്നു

പാരീസ്: ഫ്രാൻസിൽ കലാപം കൊടുമ്പിരികുത്തുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിനും...

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർക്ക് ദാരുണാന്ത്യം; 40 ൽ അധികം പേര്‍ക്ക് പരിക്ക്

ഗ്വാളിയർ : ഗ്വാളിയാറില്‍ നവരാത്രി ആഘോഷങ്ങൾക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി...