Sunday, October 18, 2026

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് ടിക്കറാം മീണ ; ‘പ്രവർത്തിച്ചത് കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന സംശയവും ശക്തം’

Date:

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏതെങ്കിലും ശക്തമായ സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രവർത്തിച്ചതെന്ന സംശയം ശക്തമാണെന്ന് കേരളത്തിലെ മുൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കിയ ടിക്കാറാം മീണ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം പൂർണ്ണമായും സുതാര്യവും ജനാധിപത്യപരവുമായിരിക്കണമെന്നും ചൂണ്ടിക്കാട്ടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ഏറെക്കാലം തെരഞ്ഞെടുപ്പ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള ടിക്കറാം മീണ, വർഷങ്ങളായി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യതയില്ലെന്ന ഗുരുതര വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. കേരളത്തിലെ കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങളെ ഇത് ശരിവെക്കുന്നതാണ്. അന്ന് വോട്ടർ പട്ടികയിൽ നിന്ന് കൂട്ടമായി പേരുകൾ ഒഴിവാക്കപ്പെടുകയും ചില പ്രത്യേക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ കൂട്ടിച്ചേർക്കലുകൾ നടക്കുകയും ചെയ്തിരുന്നു. ഈ കൃത്രിമത്വങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിലും പ്രകടമായി പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും അദ്ദേഹം ഉടൻ രാജിവെക്കണമെന്നും ടിക്കറാം മീണ ആവശ്യപ്പെട്ടു. ഗ്യാനേഷ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും അടിയന്തരമായി റദ്ദാക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവൻ തീരുമാനങ്ങളും ജനാധിപത്യപരമായ ഭൂരിപക്ഷ അടിസ്ഥാനത്തിലായിരിക്കണം എടുക്കേണ്ടത്. എന്നാൽ ഗ്യാനേഷിന്റെ പല പ്രവർത്തനങ്ങളും തികച്ചും രഹസ്യ സ്വഭാവമുള്ളതായിരുന്നുവെന്നും ടിക്കാറാം മീണ വെളിപ്പെടുത്തി.

Share post:

Popular

More like this
Related

സർക്കാർ അനുമതിയില്ല, എക്സൈസ് മന്ത്രി അറിഞ്ഞതുമില്ല! ; ബേക്കറികൾ വഴി വീര്യമുള്ള വൈൻ വിൽപ്പന തുടങ്ങിയതാര് ?, ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ അനുമതി തേടിയില്ലെന്ന് പറയപ്പെടുന്നു, മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് എക്സൈസ്...

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം : തീവെപ്പും വ്യാപക കൊള്ളയും; ചരിത്രസ്മാരകങ്ങളും അഗ്‌നിക്കിരയായി, ബെൽ ടവർ തകർന്നു

പാരീസ്: ഫ്രാൻസിൽ കലാപം കൊടുമ്പിരികുത്തുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിനും...

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർക്ക് ദാരുണാന്ത്യം; 40 ൽ അധികം പേര്‍ക്ക് പരിക്ക്

ഗ്വാളിയർ : ഗ്വാളിയാറില്‍ നവരാത്രി ആഘോഷങ്ങൾക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി...