Sunday, October 18, 2026

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ

Date:

കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായയെ റിമാൻഡ് ചെയ്ത് എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി. ജാമ്യപേക്ഷയിൽ തിങ്കളാഴ്ച ഉത്തരവ് പറയും.

ഇടപ്പള്ളിയിലെ ആംസ്റ്റര്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, പാലാരിവട്ടത്തെ ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് എന്നീ സ്ഥാപനങ്ങള്‍ മുഖേന അര്‍മീനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്തു 10 ലക്ഷം തട്ടിയ കേസിലാണു പാര്‍വതി പിടിയിലായത്.
പാര്‍വതി പിടിയിലായ വിവരമറിഞ്ഞ് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ മാത്രം ഇന്നലെ ഇരുപത്തഞ്ചിലേറെ പരാതിക്കാരെത്തിയതായും പോലീസ് പറഞ്ഞു.

കൂടാതെ, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ ജില്ലകളിലും ഒന്നിലേറെ കേസുകള്‍ പ്രതിക്കെതിരെ ഉള്ളതായി വിവരം ലഭിച്ചെന്നും പോലീസ് പറയുന്നു. തട്ടിപ്പിനിരയായവരിൽ 2023 മുതല്‍ പണം നല്‍കിയവരുണ്ട്. കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് സാമൂഹിക മാധ്യമങ്ങള്‍  പരസ്യം നല്‍കിയാണ് ഇരകളെ ആകര്‍ഷിച്ചിരുന്നത്. പരാതിക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കി നിർത്തിയതായുള്ള പരാതികളുമുണ്ട്. അർമേനിയയിലും പോളണ്ടിലുമടക്കം മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്ന് ഇവർ പണം തട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് പാർവ്വതിയെ അറസ്റ്റ് ചെയ്യുന്നത്. ലുക്കൗട്ട് നോട്ടീസ് നിലവിലിരിക്കെ വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പാര്‍വതി ഷാജിയെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. ഇന്നലെ രാത്രി എറണാകുളത്ത് മജിട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പാര്‍വതിക്ക് രാവിലെ 11 മണിവരെ ഇടക്കാല ജാമ്യം നല്‍കിയിരുന്നു. 11 മണിക്ക് വീണ്ടും കോടതിയില്‍ എത്തിയതോടെയാണ് ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

കേസില്‍ പാര്‍വതിയുടെ പങ്കാളി അനീഷ് മേനോന്‍, അഭിജിത്ത്, അജു കെ മാത്യു, വിഷ്ണു വിജയന്‍, ഷാജിഅടക്കം അഞ്ചു പ്രതികള്‍ വേറെയുമുണ്ട്. അനീഷ് ദുബൈയിലുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഒട്ടേറെ തട്ടിപ്പു കേസുകളിലും മണി ചെയിന്‍ കേസുകളിലും പ്രതിയാണ് അനീഷ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Share post:

Popular

More like this
Related

സർക്കാർ അനുമതിയില്ല, എക്സൈസ് മന്ത്രി അറിഞ്ഞതുമില്ല! ; ബേക്കറികൾ വഴി വീര്യമുള്ള വൈൻ വിൽപ്പന തുടങ്ങിയതാര് ?, ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ അനുമതി തേടിയില്ലെന്ന് പറയപ്പെടുന്നു, മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് എക്സൈസ്...

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം : തീവെപ്പും വ്യാപക കൊള്ളയും; ചരിത്രസ്മാരകങ്ങളും അഗ്‌നിക്കിരയായി, ബെൽ ടവർ തകർന്നു

പാരീസ്: ഫ്രാൻസിൽ കലാപം കൊടുമ്പിരികുത്തുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിനും...

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർക്ക് ദാരുണാന്ത്യം; 40 ൽ അധികം പേര്‍ക്ക് പരിക്ക്

ഗ്വാളിയർ : ഗ്വാളിയാറില്‍ നവരാത്രി ആഘോഷങ്ങൾക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി...