Saturday, October 17, 2026

സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ; എം.സി മായിൻ ഹാജി പുതിയ ചെയർമാൻ

Date:

തിരുവനന്തപുരം : സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ. മുസ്ലിം ലീഗ് നേതാവ് എം.സി മായിൻ ഹാജിയാണ് ബോർഡിന്റെ പുതിയ ചെയർമാൻ. നിലവിലെ ബോർഡ് പിരിച്ചുവിട്ട് സമ്പൂർണ്ണ പുനഃസംഘടനയാണ് സർക്കാർ നടത്തിയത്.
കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള ബോർഡിലെ മുഴുവൻ അംഗങ്ങളെയും മാറ്റിയിട്ടുണ്ട്.

കുറുക്കോളി മൊയ്തീൻ, സിറാസ് ഡി കാപ്‌സി, തൊടിയൂർ മമ്മദ് കുഞ്ഞ് മൗലവി, സജ്‌ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുൾ മജീദ്, സലാഹി മദീന ബീഗം, മുസ്തഫൽ ഫൈസി എന്നിവരാണ് പുതിയ അംഗങ്ങൾ. എംഎൽഎമാരുടെ പ്രതിനിധിയായിട്ടാണ് കുറുക്കോളി മൊയ്തീൻ വഖഫ് ബോർഡിൽ ഇടംപിടിച്ചത്. മുജാഹിദ് വിഭാഗത്തിനടക്കം പ്രാതിനിധ്യം ലഭിച്ചെങ്കിലും കാന്തപുരം സുന്നി വിഭാഗത്തിലെ ആരേയും ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയം.

അമുസ്ലിം അംഗങ്ങളെ നാമനിർദേശം ചെയ്തിട്ടില്ല. സുപ്രിംകോടതിയിലും ഹൈക്കോടതിയിലും കേസ് നിലനിൽക്കുന്നത് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വഖഫ് ബോർഡ് പുനഃസംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

Share post:

Popular

More like this
Related

നേഹ ബോറയെ 14 മണിക്കൂറിന് ശേഷം വിട്ടയച്ചു ; അഭിജീത് ദീപ്കെയെ  ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഡൽഹി പോലീസ് നിക്കം

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വെള്ളിയാഴ്ച നടന്ന തിരംഗ മാര്‍ച്ചിൻ്റെ മുന്നോടിയായി  അറസ്റ്റ്...

നേഹ ബോറയും അഭിജീത് ദീപ്കെയും എവിടെ?; കസ്റ്റഡിയിലെടുത്ത ഇരുവരെയും വിട്ടുകിട്ടാൻ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് കോണാട്ട് പ്ലേസില്‍...

‘കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുന്നു യുഡിഎഫ് സര്‍ക്കാര്‍’ – വിമര്‍ശനവുമായി പിണറായി വിജയന്‍

തിരുവനന്തപുരം: കിഫ്ബിക്കെതിരെയുള്ള  സംസ്ഥാന സര്‍ക്കാർ നടപടിയിൽ ശക്തമായ വിമര്‍ശനവുമായി പിണറായി വിജയന്‍....