Wednesday, October 14, 2026

പഞ്ചായത്ത്‌ യോഗത്തിനിടെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു

Date:

കണ്ണൂർ : കണ്ണൂരിൽ പഞ്ചായത്ത്‌ യോഗത്തിനിടെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ച് ഐ ദീപലേഖയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ചൊക്ലി പഞ്ചായത്തിലെ യോഗത്തിനിടെ ദീപ കുഴഞ്ഞുവീണത്. ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

രാവിലെ ചൊക്ലിയിൽ നിന്ന് പിണറായി പഞ്ചായത്തിലേക്ക് ദീപയെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് വന്നിരുന്നു. ഇതിൽ മനോവിഷമമുണ്ടെന്ന് ദീപ സഹപ്രവർത്തകരോട് പറഞ്ഞിരുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ആഴ്ചകൾക്ക് മുൻപ് ദീപയെ മട്ടന്നൂരിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് വന്നിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളും ദൂര കൂടുതലും ചൂണ്ടിക്കാട്ടി അപേക്ഷിച്ചതോടെ ഇത് മരവിപ്പിക്കുകയിരുന്നു. അഞ്ചു മാസം മുൻപാണ് കോഴിക്കോട് ഓർക്കാട്ടേരി സ്വദേശിയായ ദീപ ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയി ചുമതലയേൽക്കുന്നത്.

മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ട്രാൻസ്ഫർ എന്ന് ആരോപിച്ച് ഡിവൈഎഫ്ഐ കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടത്തി.
സർക്കാർ ജീവനക്കാരെ കൊലയ്ക്ക് കൊടുക്കുന്ന ട്രാൻസ്ഫർ ആണ് ഇപ്പോൾ നടക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു.

Share post:

Popular

More like this
Related

ഡൽഹി പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഫ്ലൈദുബൈ ആക്രമണം: ഹമാം അൽ ഹമാമിയുമായി ബന്ധമുള്ള മാലിദ്വീപ് പൈലറ്റുമാർ യുഎഇയിൽ കസ്റ്റഡിയിൽ

ദുബൈ : ഫ്ലൈദുബൈ വിമാനത്തിൽ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച ...