Tuesday, September 22, 2026

പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Date:

കൊച്ചി : പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ താൽക്കാലികമായി പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 30 വരെയാണ് അറസ്റ്റ് തടഞ്ഞത്. അനാഥാലയം നടത്തിപ്പുകാരി, മകന്‍, മകൾ, മകളുടെ ഭർത്താവ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ അടൂർ പോലീസിനോട് കോടതി നിർദ്ദേശിച്ചു.

അനാഥാലയത്തിൽ അന്തേവാസിയായിരുന്നപ്പോൾ പെൺകുട്ടി ഗർഭിണിയായെന്നും ഈ സമയത്ത് പ്രായപൂർത്തിയായിരുന്നില്ല എന്നുമാണ് കേസ്. ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് പ്രകാരമായിരുന്നു കേസ്. കേസിൽ അനാഥാലയം നടത്തിപ്പുകാരിയുടെ മകനെ പ്രതി ചേർത്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും മറ്റൊരു അനാഥാലയത്തിന്റെ നടത്തിപ്പുകാരാണ് ഇതിനു പിന്നിലെന്നുമാണ് ഹർജിക്കാരുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....