Sunday, October 18, 2026

ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വകാര്യവാഹനം ഉപയോഗിച്ച സംഭവം: കെ എം ഷാജിയുടെ വാദമുഖങ്ങളുടെ മുനയൊടിച്ച് ഉത്തരവും നിയമസഭാ രേഖകളും പുറത്ത്

Date:

കോഴിക്കോട്: സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക ബോർഡുവെച്ച് യാത്രചെയ്യാൻ മന്ത്രിമാർക്ക് നിയമപരമായി അനുവാദമില്ലെന്ന് വ്യക്തമാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവും നിയമസഭാ രേഖകളും ഔദ്യോഗികമായി നിലനിൽക്കെയാണ് സുഹൃത്തിൻ്റെ റേഞ്ച് റോവർ കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ച വിഷയത്തിൽ വാദമുഖങ്ങളുമായി മന്ത്രി കെ.എം. ഷാജി രംഗത്ത് വന്നത്. മന്ത്രിയായതുകൊണ്ട് എല്ലാ വിഷയത്തിലും വിവരം വേണമെന്നില്ല. എങ്കിലും തൻ്റെ പേരിൽ വന്ന വിവാദത്തിന് മറുപടി പറയുമ്പോൾ കാര്യങ്ങൾ പഠിച്ചു പറയുന്നതല്ലേ ഉചിതം എന്ന ജനം ചോദിച്ചാൽ കുറ്റം പറയാൻ പറ്റില്ല.

.
1989-ലെ കേരള മോട്ടോർ വെഹിക്കിൾ റൂൾസിലെ റൂൾ 92 എ (വാഹനങ്ങളിൽ പേര് വെച്ച ബോർഡുകൾ പ്രദർശിപ്പിക്കുന്നതിനുള്ള നിരോധനം) പ്രകാരം 2015-ലാണ് ഗതാഗത വകുപ്പ് ഇതുസംബന്ധിച്ച വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചത്. 2019 നവംബർ 15-ന് നിയമസഭയിൽ അന്നത്തെ എം.എൽ.എ പി.ടി.എ. റഹീം ഉന്നയിച്ച ചോദ്യത്തിന് അന്നത്തെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നൽകിയ മറുപടിയിലാണ് ഈ ഉത്തരവ് തെളിവായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ രേഖകൾ പ്രകാരം, സർക്കാരിൽനിന്ന് പ്രത്യേകമായി അനുവദിക്കപ്പെട്ടതോ അല്ലെങ്കിൽ സർക്കാർ ഉത്തരവിലൂടെ നിയോഗിക്കപ്പെട്ടതോ ആയ വാഹനങ്ങളിൽ മാത്രമേ മന്ത്രിമാർക്ക് ഔദ്യോഗിക ബോർഡുവെച്ച് യാത്രചെയ്യാൻ അനുവാദമുള്ളൂ.

ഗവർണർക്കോ എം.പി., എം.എൽ.എമാർക്കോ നൽകിയിട്ടുള്ള ഇളവുകൾ മന്ത്രിമാർക്കോ ജില്ലാ കളക്ടർമാർക്കോ ബാധകമല്ലെന്നും ഔദ്യോഗിക അറിയിപ്പില്ലാതെ സ്വകാര്യ ആഡംബര വാഹനങ്ങളിൽ ഔദ്യോഗിക ബോർഡ് വെക്കുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.

മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനമെന്നും സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ നിയമപരമായ തടസ്സങ്ങളില്ലെന്നുമായിരുന്നു കെ.എം.ഷാജിയുടെ വാദം. . സർക്കാർ അനുവദിച്ച നമ്പറും ഫ്ലാഗും വെക്കുക എന്നത് മാത്രമാണ് പ്രോട്ടോക്കോൾ എന്നും മറ്റ് മന്ത്രിമാർ സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങുന്നത്
വെറും കീഴ്‌വഴക്കം മാത്രമാണെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്.

Share post:

Popular

More like this
Related

സർക്കാർ അനുമതിയില്ല, എക്സൈസ് മന്ത്രി അറിഞ്ഞതുമില്ല! ; ബേക്കറികൾ വഴി വീര്യമുള്ള വൈൻ വിൽപ്പന തുടങ്ങിയതാര് ?, ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ അനുമതി തേടിയില്ലെന്ന് പറയപ്പെടുന്നു, മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് എക്സൈസ്...

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം : തീവെപ്പും വ്യാപക കൊള്ളയും; ചരിത്രസ്മാരകങ്ങളും അഗ്‌നിക്കിരയായി, ബെൽ ടവർ തകർന്നു

പാരീസ്: ഫ്രാൻസിൽ കലാപം കൊടുമ്പിരികുത്തുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിനും...

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർക്ക് ദാരുണാന്ത്യം; 40 ൽ അധികം പേര്‍ക്ക് പരിക്ക്

ഗ്വാളിയർ : ഗ്വാളിയാറില്‍ നവരാത്രി ആഘോഷങ്ങൾക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി...