Sunday, October 18, 2026

ബാങ്ക് സമരം പിൻവലിച്ചു; തിങ്കളാഴ്ച മുതൽ സാധാരണ പോലെ പ്രവർത്തിക്കും

Date:

ന്യൂഡൽഹി : ഇന്ന് മുതൽ മൂന്ന് ദിവസം പ്രഖ്യാപിച്ച ബാങ്ക് സമരം പിൻവലിച്ചു . ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു എഫ് ബി യു) ആണ് സമരം മാറ്റിവച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഇന്നലെ രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐ ബി എ) നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണനിലയിൽ പ്രവർത്തിക്കും.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സെപ്റ്റംബർ 28 മുതൽ 30 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തതിരുന്നത്. നേരത്തെ നടത്തിയ സമരങ്ങളുടെ തുടർച്ചയായിട്ടായിരുന്നു മൂന്ന് ദിവസത്തെ സമരം. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി മാറ്റുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

അഞ്ച് ദിന പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിൻ്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കും. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ, വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഈ സമിതി എല്ലാ സാധ്യതകളും പരിശോധിക്കും എന്ന അറിയിപ്പിനെത്തുടർന്നാണ് സമരം താൽക്കാലികമായി പിൻവലിച്ചത്.

മറ്റു ആവശ്യങ്ങളിലും വേഗത്തിൽ പരിഹാരം കാണുമെന്ന് ഉറപ്പ് ലഭിച്ചതായി ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു. സമരം പിൻവലിച്ചതോടെ ഇന്ന് രാജ്യത്തെ ബാങ്കുകൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കും. മൂന്ന് ദിവസത്തെ സമരത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്നലെ (ഞായറാഴ്ച) ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു.

പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി മാറ്റുക എന്നതിന് പുറമെ, പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം കൊടുക്കുക തുടങ്ങിയ ആവശ്യങ്ങളും ബാങ്ക് യൂണിയനുകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ ഈ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ അന്തിമ തീരുമാനം സ്വീകരിച്ചിരുന്നില്ല.

Share post:

Popular

More like this
Related

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം : തീവെപ്പും വ്യാപക കൊള്ളയും; ചരിത്രസ്മാരകങ്ങളും അഗ്‌നിക്കിരയായി, ബെൽ ടവർ തകർന്നു

പാരീസ്: ഫ്രാൻസിൽ കലാപം കൊടുമ്പിരികുത്തുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിനും...

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർക്ക് ദാരുണാന്ത്യം; 40 ൽ അധികം പേര്‍ക്ക് പരിക്ക്

ഗ്വാളിയർ : ഗ്വാളിയാറില്‍ നവരാത്രി ആഘോഷങ്ങൾക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി...

സൗദിയിലേക്കുള്ള വിമാന സർവ്വീസ് റദ്ദാക്കിയത് ഒക്ടോബർ 24 വരെ നീട്ടി എയർ ഇന്ത്യ

ന്യൂഡൽഹി: സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത് ഒക്ടോബര്‍ 24 വരെ...