Sunday, October 18, 2026

മോദിയെ പുകഴ്ത്തിയാൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഉന്നതസ്ഥാനം ലഭിക്കുമോ?; ജിജി തോംസൻ്റെ കാര്യം ശരിവെച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Date:

തിരുവനന്തപുരം: നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിന്റെ നടപടികളെ കുറിച്ചും വാനോളം പുകഴ്ത്തിയാൽ ഐ എ എസ് ഉദ്യോഗസ്ഥർക്ക് ഉന്നത സ്ഥാനം ലഭിക്കുമെന്ന് വെളിപ്പെടുത്തി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസന് ലഭിച്ച സ്ഥാനലബ്ധി എടുത്തുപറഞ്ഞാണ് അദ്ദേഹം ഇക്കാര്യം ഊട്ടിയുറപ്പിക്കുന്നത്. ന്യൂനപക്ഷ മോർച്ചയുടെ പരിപാടിയിലേക്ക് ജിജി തോംസണെ ക്ഷണിച്ചതാണ് വഴിതിരിവായതെന്ന് ജിജി ജോസഫ്.

പറയുന്നു. താൽപര്യത്തോടെ പരിപാടിയിൽ പങ്കെടുത്ത ജിജി തോംസൺ നരേന്ദ്രമോദിയെക്കുറിച്ചും കേന്ദ്രസർക്കാരിന്റെ നടപടികളെ കുറിച്ചും വാനോളം പുകഴ്ത്തിയെന്നും പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡിന്റെ 2017 മുതൽ 2020 വരെ ഇൻഡിപെൻഡന്റ് ഡയറക്ടറായി സ്ഥാനം ലഭിച്ചെന്നുമാണ് ബിജെപി സംസ്ഥാന സെക്രട്ടറി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വെളിവാക്കുന്നത്.

“ജിജി തോംസൺ ‘വെളിപ്പെടുത്തി’ യല്ലോ. ഇനി ഞാനും വെളിപ്പെടുത്താം. രാഷ്ട്രീയ പ്രവർത്തകർ രഹസ്യമായി നടത്തുന്ന ചർച്ചകളുടെയും കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ പുറത്തു പറയരുതെന്നാണ് പറയാറ്.”- എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

ജിജി ജോസഫിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ്ഇങ്ങനെ –

ജിജി തോംസൺ ‘വെളിപ്പെടുത്തി’ യല്ലോ. ഇനി ഞാനും വെളിപ്പെടുത്താം. രാഷ്ട്രീയ പ്രവർത്തകർ രഹസ്യമായി നടത്തുന്ന ചർച്ചകളുടെയും കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ പുറത്തു പറയരുതെന്നാണ് പറയാറ്. മുൻ ചീഫ് സെക്രട്ടറി കന്നംതിരിവ് കാണിച്ചതിനാൽ, ഈ അവസരത്തിൽ ഞാൻ അത് മാറ്റിവയ്ക്കുകയാണ്. ബി.ജെ.പി. സ്ഥാനാർത്ഥിയാകാൻ ജിജി തോംസണെ ഗ്യാനേഷ് കുമാർ ക്ഷണിച്ചു എന്നും ജയിച്ചാൽ മന്ത്രിയാക്കാം എന്ന് വാഗ്ദാനം ചെയ്തു എന്നാണല്ലോ അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ.കൊച്ചിയിൽ 2017 ജൂൺ 26 ന് മാർ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ഒരു ചടങ്ങ് ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ചു. ഞാനായിരുന്നു അന്ന് ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റ്.കേരളത്തിലെ സംഘപരിവാർ പ്രവർത്തകർ അങ്ങേയറ്റം ബഹുമാനിക്കുന്ന മുതിർന്ന നേതാവ് എന്നെ വിളിച്ചു.
ജിജി തോംസനെ ഈ പരിപാടിക്ക് വിളിക്കണം.അദ്ദേഹം നമ്മോടൊപ്പം വരാൻ താൽപര്യം പ്രകടിപ്പിച്ചു നിൽക്കുകയാണ് എന്നും എന്നോട് പറഞ്ഞു. അതനുസരിച്ച് ഞാൻ ക്ഷണിക്കുകയും ചെയ്തു.
അദ്ദേഹം വരുകയും ശ്രീ നരേന്ദ്രമോദിയെക്കു റിച്ചും കേന്ദ്രസർക്കാരിൻ്റെയും നടപടികളെ കുറിച്ചും വാനോളം പുകഴ്ത്തുകയും ചെയ്ത ആളാണ് ഇദ്ദേഹം .ബിജെപി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ അദ്ദേഹത്തിന്
കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 2017 മുതൽ 2020 വരെ ഇൻഡിപെൻഡന്റ് ഡയറക്ടറായി സ്ഥാനം ലഭിക്കുകയും ചെയ്തു
ഇതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത് എന്ന് എനിക്ക് സംശയമുണ്ട്. ഏതായാലും കിട്ടാത്ത മുന്തിരി പുളിക്കും എന്ന് വീണ്ടും ഓർമിപ്പിച്ച മുൻ ചീഫ് സെക്രട്ടറിക്ക് നല്ല നമസ്കാരം.

Share post:

Popular

More like this
Related

സർക്കാർ അനുമതിയില്ല, എക്സൈസ് മന്ത്രി അറിഞ്ഞതുമില്ല! ; ബേക്കറികൾ വഴി വീര്യമുള്ള വൈൻ വിൽപ്പന തുടങ്ങിയതാര് ?, ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ അനുമതി തേടിയില്ലെന്ന് പറയപ്പെടുന്നു, മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് എക്സൈസ്...

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം : തീവെപ്പും വ്യാപക കൊള്ളയും; ചരിത്രസ്മാരകങ്ങളും അഗ്‌നിക്കിരയായി, ബെൽ ടവർ തകർന്നു

പാരീസ്: ഫ്രാൻസിൽ കലാപം കൊടുമ്പിരികുത്തുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിനും...

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർക്ക് ദാരുണാന്ത്യം; 40 ൽ അധികം പേര്‍ക്ക് പരിക്ക്

ഗ്വാളിയർ : ഗ്വാളിയാറില്‍ നവരാത്രി ആഘോഷങ്ങൾക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി...