Sunday, October 18, 2026

ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു; കാരണം കോഴിക്കോട്ടെ കോൺഗ്രസിലെ പ്രതിഷേധം

Date:

തിരുവനന്തപുരം : കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സസ്‌പെൻഷനിലായ വടകര ഡിവൈഎസ്പി ഉമേഷിനെ സർവ്വീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ. കോഴിക്കോട്ടെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമായതോടെയാണ് ആഭ്യന്തര മന്ത്രിയുടെ നടപടി

കഴിഞ്ഞ ദിവസമാണ് വകുപ്പുതല അന്വേഷണത്തിനുശേഷം ഡിവൈഎസ്പി എ ഉമേഷിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. എന്നാല്‍ തിരിച്ചെടുത്ത ഉത്തരവില്‍ വകുപ്പുതല നടപടിയെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഉമേഷിന്റെ സരവ്വീസ് കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സർക്കാർ നീക്കം.

സർക്കാരിന്റെ നടപടിക്കെതിരെ കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകരും  നേതാക്കളും പരസ്യമായി രംഗത്ത് എത്തിയതാണ് സർക്കാർ തീരുമാനം മരവിപ്പിക്കാൻ കാരണമായത്. ഡി.സി.സി പ്രസിഡന്റ് അടക്കം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിരുന്നു.

Share post:

Popular

More like this
Related

സർക്കാർ അനുമതിയില്ല, എക്സൈസ് മന്ത്രി അറിഞ്ഞതുമില്ല! ; ബേക്കറികൾ വഴി വീര്യമുള്ള വൈൻ വിൽപ്പന തുടങ്ങിയതാര് ?, ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ അനുമതി തേടിയില്ലെന്ന് പറയപ്പെടുന്നു, മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് എക്സൈസ്...

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം : തീവെപ്പും വ്യാപക കൊള്ളയും; ചരിത്രസ്മാരകങ്ങളും അഗ്‌നിക്കിരയായി, ബെൽ ടവർ തകർന്നു

പാരീസ്: ഫ്രാൻസിൽ കലാപം കൊടുമ്പിരികുത്തുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിനും...

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർക്ക് ദാരുണാന്ത്യം; 40 ൽ അധികം പേര്‍ക്ക് പരിക്ക്

ഗ്വാളിയർ : ഗ്വാളിയാറില്‍ നവരാത്രി ആഘോഷങ്ങൾക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി...