Sunday, October 18, 2026

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ്സിനുള്ളിൽ നിന്ന് തന്നെ ; 5 പേർക്കെതിരെ കേസെടുത്ത് പോലീസ്

Date:

ആലപ്പുഴ : കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ 5 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കേസിൽ പ്രതികളായവർ വിഡി സതീശന്‍ അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് വിവരം.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ച നടന്ന സമയത്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച അധിക്ഷേപ പോസ്റ്റുകളുടെ പേരിലാണ് കേസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോണ്‍സണ്‍ എബ്രഹാമിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മാസങ്ങൾക്ക് മുമ്പ് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രി നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി സൈബര്‍ ആക്രമണം നടത്തിയെന്നായിരുന്നു പരാതി. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും പരാതിക്കൊപ്പം കൈമാറിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കായിരുന്നു ജോണ്‍സണ്‍ എബ്രഹാം പരാതി നല്‍കിയത്.

മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാതിരുന്നതോടെയാണ് ജോണ്‍സണ്‍ എബ്രഹാം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കിയത്. ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം സൈബര്‍ വിഭാഗം ഐജിയെ ഏൽപ്പിക്കുകയായിരുന്നു.

Share post:

Popular

More like this
Related

സർക്കാർ അനുമതിയില്ല, എക്സൈസ് മന്ത്രി അറിഞ്ഞതുമില്ല! ; ബേക്കറികൾ വഴി വീര്യമുള്ള വൈൻ വിൽപ്പന തുടങ്ങിയതാര് ?, ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ അനുമതി തേടിയില്ലെന്ന് പറയപ്പെടുന്നു, മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് എക്സൈസ്...

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം : തീവെപ്പും വ്യാപക കൊള്ളയും; ചരിത്രസ്മാരകങ്ങളും അഗ്‌നിക്കിരയായി, ബെൽ ടവർ തകർന്നു

പാരീസ്: ഫ്രാൻസിൽ കലാപം കൊടുമ്പിരികുത്തുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിനും...

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർക്ക് ദാരുണാന്ത്യം; 40 ൽ അധികം പേര്‍ക്ക് പരിക്ക്

ഗ്വാളിയർ : ഗ്വാളിയാറില്‍ നവരാത്രി ആഘോഷങ്ങൾക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി...