Sunday, October 18, 2026

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; കേദാർനാഥിൽ കുടുങ്ങി 55 അംഗ തീർത്ഥാടന മലയാളി സംഘം

Date:

(Photo Courtesy: UNI/X)

ഉത്തരാഖണ്ഡിലിലെ മണ്ണിടിച്ചിലിനെത്തുടർന്ന് കേദാർനാഥിൽ കുടുങ്ങി മലയാളികൾ. തീർത്ഥാടനത്തിനു പോയ 55 അംഗ മലയാളി സംഘമാണ് വഴിയിൽ കുടുങ്ങിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.

കേദാർനാഥിൽ നിന്ന് ഗൗരി കുണ്ഡിലേക്കുള്ള പാതയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കൊടുംതണുപ്പിൽ റോഡരികിലാണ് സംഘം മണിക്കൂറുകളായി കഴിയുന്നത്. ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്നാണ് മണ്ണിടിച്ചിലിൽ കുടുങ്ങിയവർ അറിയിച്ചത്.

മണ്ണിടിച്ചിലിൽ മലയാളികളടക്കം ആയിരത്തോളം തീർത്ഥാടകർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. റോഡിൽ മണ്ണും കല്ലും വീണ് ഗതാഗതം തടസപ്പെട്ട നിലയിലാണ്. രാവിലെ പ്രശ്നങ്ങളൊന്നും ഇല്ലെന്ന പോലീസി​ന്റെ നിർദേശം ലഭിച്ചതിനെത്തുടർന്നായിരുന്നു തീർത്ഥാടകർ യാത്ര തിരിച്ചത്. എന്നാൽ യാത്ര തിരിച്ചതിനുപിന്നാലെ സുരക്ഷ മുൻനിർത്തി യാത്ര തടയുകയായിരുന്നു.

ഇന്നലെ മുതൽ തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന്, ഗൗരികുണ്ഡിൽ നിന്ന് ഏകദേശം 2.5 കിലോമീറ്റർ മുന്നിലുള്ള ചിർബാസയ്ക്ക് സമീപം കല്ലും മണ്ണും ഇടിഞ്ഞുവീണത് കാരണം കേദാർനാഥ് ധാമിലേക്കുള്ള കാൽനട പാതയും തടസ്സപ്പെട്ടിരിക്കുകയാണ്. തുടർച്ചയായി പെയ്യുന്ന മഴ കാരണം വഴിയില കല്ലും മണ്ണും നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. സുരക്ഷിത സ്ഥലങ്ങളിൽ താമസിക്കാനും പ്രാദേശിക തലത്തിൽ പോലീസും ഭരണകൂടവും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനുമാണ് തീർത്ഥാടകരോട് അഭ്യർത്ഥിക്കുന്നത്.

ഉത്തരാഖണ്ഡ് കൂടാതെ ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ഛത്തീസ്ഖണ്ഡ്, ഒഡിഷ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലും വ്യാപക നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യു പിയിലും മൂന്നുദിവസമായി കനത്ത മഴയും കൊടുങ്കാറ്റും തുടരുകയാണ്. അപകടത്തിൽ 56 പേർ മരിക്കുകയും 46 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് വിവരം.

Share post:

Popular

More like this
Related

സർക്കാർ അനുമതിയില്ല, എക്സൈസ് മന്ത്രി അറിഞ്ഞതുമില്ല! ; ബേക്കറികൾ വഴി വീര്യമുള്ള വൈൻ വിൽപ്പന തുടങ്ങിയതാര് ?, ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ അനുമതി തേടിയില്ലെന്ന് പറയപ്പെടുന്നു, മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് എക്സൈസ്...

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം : തീവെപ്പും വ്യാപക കൊള്ളയും; ചരിത്രസ്മാരകങ്ങളും അഗ്‌നിക്കിരയായി, ബെൽ ടവർ തകർന്നു

പാരീസ്: ഫ്രാൻസിൽ കലാപം കൊടുമ്പിരികുത്തുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിനും...

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർക്ക് ദാരുണാന്ത്യം; 40 ൽ അധികം പേര്‍ക്ക് പരിക്ക്

ഗ്വാളിയർ : ഗ്വാളിയാറില്‍ നവരാത്രി ആഘോഷങ്ങൾക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി...