Sunday, October 18, 2026

സ്വകാര്യ ആഡംബര വാഹന വിവാദത്തിൽ കെ എം ഷാജിക്ക്  താക്കീത് നൽകി ലീഗ്; പിന്നാലെ നിലപാട് മയപ്പെടുത്തി മന്ത്രി

Date:

മലപ്പുറം : ആഡംബര കാര്‍ വിവാദത്തില്‍ മന്ത്രി കെ എം ഷാജിക്ക് മുസ്ലിം ലീഗിന്റെ താക്കീത്. വിഷയത്തില്‍ തുടര്‍പ്രതികരണങ്ങള്‍ നടത്തി കൂടുതല്‍ ചര്‍ച്ചയാക്കി നിർത്തേണ്ടതില്ലെന്നാണ് പാര്‍ട്ടി നൽകുന്ന നിര്‍ദ്ദേശം. പിന്നാലെ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് മന്ത്രി. രാജ്യത്തെ ഒരു നിയമവും തെറ്റിച്ചിട്ടില്ലെന്നും വേറെ ആരോട് പറഞ്ഞിട്ടില്ലെങ്കിലും തന്നെ ജയിപ്പിച്ചു ജനങ്ങളോട് അത് പറയാന്‍ ബാദ്ധ്യതയുണ്ടെന്നും വേങ്ങര എ ആര്‍ നഗറില്‍ നടന്ന പരിപാടിയിൽ കെ എം ഷാജി പറഞ്ഞു.

‘
കെ എം ഷാജിയുടെ ആഡംബര വാഹന ഉപയോഗത്തില്‍ നേരത്തെ തന്നെ മുസ്‌ലിം ലീഗിന് അതൃപ്തിയുണ്ടായിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഇത്തരം വിഷയങ്ങളില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്ന കെ എം ഷാജി തന്നെ ആഡംബര വാഹനങ്ങള്‍ ഔദ്യോഗിക വാഹനങ്ങളാക്കി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ലീഗിന്റെ ആഭ്യന്തരയോഗങ്ങളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വാര്‍ത്താസമ്മേളനത്തോട് കൂടി വിവാദം അവസാനിപ്പിക്കണമെന്ന് ലീഗ് നേതൃത്വം കെ എം ഷാജിക്ക് നിർദ്ദേശം നൽകിയത.

അതേസമയം, വാര്‍ത്താസമ്മേളനം വിഷയത്തെ കൂടുതല്‍ വഷളാക്കി എന്ന അഭിപ്രായത്തിലാണ് പാർട്ടി എത്തിയത്.  ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ലീഗ് നേതൃത്വം ഇനി കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്ന് ഷാജിക്ക് താക്കീത് നല്‍കിയത്.

സ്വകാര്യ ആസംബര വാഹനം ഔദ്യോഗിക ബോര്‍ഡ് വെച്ച് കെ എം ഷാജി  ഉപയോഗിച്ചതാണ് വിവാദമായത്. സുഹൃത്തിന്റെ റേഞ്ച് റോവര്‍ വാഹനത്തില്‍ 13ാം നമ്പറും ഔദ്യോഗിക ചിഹ്നവും വെച്ചാണ് കെ എം ഷാജി ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ വാഹനം സുഹൃത്തിന് തിരികെ നല്‍കി. ശേഷം, കെ എം ഷാജി കാസര്‍ഗോഡ് ജില്ലയിലെ പരിപാടികള്‍ക്കെത്തിയപ്പോള്‍ ഉപയോഗിച്ച സ്വകാര്യ വാഹനവും വിവാദത്തിന് വഴിവെച്ചിരുന്നു. 

Share post:

Popular

More like this
Related

സർക്കാർ അനുമതിയില്ല, എക്സൈസ് മന്ത്രി അറിഞ്ഞതുമില്ല! ; ബേക്കറികൾ വഴി വീര്യമുള്ള വൈൻ വിൽപ്പന തുടങ്ങിയതാര് ?, ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ അനുമതി തേടിയില്ലെന്ന് പറയപ്പെടുന്നു, മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് എക്സൈസ്...

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം : തീവെപ്പും വ്യാപക കൊള്ളയും; ചരിത്രസ്മാരകങ്ങളും അഗ്‌നിക്കിരയായി, ബെൽ ടവർ തകർന്നു

പാരീസ്: ഫ്രാൻസിൽ കലാപം കൊടുമ്പിരികുത്തുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിനും...

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർക്ക് ദാരുണാന്ത്യം; 40 ൽ അധികം പേര്‍ക്ക് പരിക്ക്

ഗ്വാളിയർ : ഗ്വാളിയാറില്‍ നവരാത്രി ആഘോഷങ്ങൾക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി...