Sunday, October 18, 2026

റെക്കോർഡ് വരുമാനവുമായി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകൾ; 2025-26 വർഷം നേടിയത് 249.65 കോടി രൂപ!

Date:

കൊച്ചി : ഒക്യുപെൻസി റേറ്റിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൻ്റെ വന്ദേ ഭാരത് ട്രെയിനുകൾ നേടിയത് റെക്കോർഡ് വരുമാനമെന്ന് റിപ്പോർട്ട്. കേരളത്തിലെ രണ്ടു ജോഡി വന്ദേ ഭാരത് എക്സ്പ്രസുകൾ 10 സ്റ്റേഷനുകളിൽനിന്ന് 2025-26 വർഷം നേടിയത് 249.65 കോടി രൂപ.

2024 – 25ൽ 166.5 കോടി രൂപയായിരുന്നു കേരളത്തിലെ രണ്ട് വന്ദേ ഭാരതുകളിൽ നിന്നുള്ള വരുമാനം. അതാണ് ഇത്തവണ റെക്കോർഡ് വരുമാനത്തിലേക്കെത്തിയത്.  83 കോടി രൂപയാണ് അധിക വരുമാനമായി കൈവന്നത്. വന്ദേ ഭാരതിലെ കോച്ചുകളുടെ എണ്ണം 20 ആയി വർദ്ധിപ്പിച്ചതും വരുമാന വർദ്ധനവിൻ്റെ പ്രധാന കാരണമായി.

തിരുവനന്തപുരം – കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ (20634) 2025 -26 സാമ്പത്തിക വർഷം 60.88 കോടി രൂപയാണ് നേടിയത്. കഴിഞ്ഞ വർഷം (2024-25) ഇത് 50.92 കോടി രൂപയായിരുന്നു. കാസർകോ ട്- തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ (20633) 67.47 കോടി രൂപയാണ് നേടിയത് കഴിഞ്ഞതവണ ഇത് 54.26 കോടിയായിരുന്നു.

തിരുവനന്തപുരം – മംഗളൂരുവന്ദേ ഭാരത് എക്സ്പ്രസ് (20632) 025 -26 സാമ്പത്തിക വർഷം 62.20 കോടി രൂപ നേടി 2024-25 ൽ 30.71 കോടി രൂപയായിരുന്ന ഇത്. ഇരട്ടിയോളമാണ് വർധിച്ചത്. മംഗളുരു – തിരുവനന്തപുരം വന്ദേ ഭാരത് (20631) സർവീസ് 59.10 കോടി രൂപയും നേടി. നേരത്തെ ഇത് 30.75 കോടി രൂപയായിരുന്നു.

ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന മംഗളൂരു വന്ദേ ഭാരതിന് തുടക്കത്തിൽ 8 കോച്ചുകളാണ് ഉണ്ടായിരുന്നത്. 2025 മെയ് മാസം ഇത് 16 കോച്ച്കളായും  സെപ്റ്റംബറിൽ 20 ആയും വർദ്ധിപ്പിച്ചു.  ഇതാണ് ഇരട്ടിയോളം വരുമാനം വർദ്ധിക്കാനും കാരണമായത്. കോട്ടയം വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം – കാസർഗോഡ് വന്ദേ ഭാരതിന് 16 കോച്ചുകൾ ഉണ്ടായിരുന്നതാണ് 2025 ജനുവരിയിൽ 20 ആയി ഉയർത്തിയത്.

കോച്ചുകളുടെ എണ്ണം കൂട്ടിയിട്ടും വലിയ തിരക്കാണ് വന്ദേ ഭാരത് ട്രെയിനുകളിൽ ഇപ്പോഴും അനുഭവപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. കേരള ജനത അതിവേഗ യാത്ര ആഗ്രഹിക്കുന്നു എന്നതിൻ്റെ തെളിവായി ഈ  വരുമാന വർദ്ധനവ് മാറുമ്പോൾ സംസ്ഥാനത്തേക്ക് കൂടുതൽ അതിവേഗ സർവ്വീസുകൾ വേണമെന്ന ആവശ്യത്തിനാണ് ബലമേറുന്നത്.

Share post:

Popular

More like this
Related

സർക്കാർ അനുമതിയില്ല, എക്സൈസ് മന്ത്രി അറിഞ്ഞതുമില്ല! ; ബേക്കറികൾ വഴി വീര്യമുള്ള വൈൻ വിൽപ്പന തുടങ്ങിയതാര് ?, ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ അനുമതി തേടിയില്ലെന്ന് പറയപ്പെടുന്നു, മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് എക്സൈസ്...

ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം : തീവെപ്പും വ്യാപക കൊള്ളയും; ചരിത്രസ്മാരകങ്ങളും അഗ്‌നിക്കിരയായി, ബെൽ ടവർ തകർന്നു

പാരീസ്: ഫ്രാൻസിൽ കലാപം കൊടുമ്പിരികുത്തുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിനും...

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർക്ക് ദാരുണാന്ത്യം; 40 ൽ അധികം പേര്‍ക്ക് പരിക്ക്

ഗ്വാളിയർ : ഗ്വാളിയാറില്‍ നവരാത്രി ആഘോഷങ്ങൾക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി...