Thursday, October 15, 2026

റെയില്‍വെ പാലത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തി; യുവാവിന് സാമൂഹിക സേവനവും പിഴയും ശിക്ഷ

Date:

(പ്രതീകാത്മക ചിത്രം )

കൊല്ലം : അനുമതിയില്ലാതെ റെയിൽവെ പാലത്തിന് മുകളിലൂടെ ഡ്രോൺ പറത്തിയ യുവാവിന് ശിക്ഷയായി ഒരു ദിവസം സാമൂഹിക സേവനം ചെയ്യാനും മൂവായിരം രൂപ പിഴ അടക്കാനും ഉത്തരവിട്ട് കോടതി. കടലിനും കായലിനും നടുവിലുള്ള  ഇടവ-കാപ്പില്‍ റെയില്‍വെ പാലത്തിന് മുകളിലൂടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് കോടതി നടപടി.

അനധികൃതമായി റെയില്‍വെ വസ്തുവിലേക്ക് അതിക്രമിച്ചു കയറിയതിനും പൊതുജനങ്ങള്‍ക്ക് ശല്ല്യമുണ്ടാക്കിയതിനും ‘ജന്‍ വിശ്വാസ് ആക്ട് 2026, റെയില്‍വെ ആക്ട് 1989 എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെ ശിക്ഷിച്ചതെന്ന് ദക്ഷിണ റെയില്‍വെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പിഴ അടച്ചില്ലെങ്കില്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പും നല്‍കി.

ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഡ്രോണ്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി റെയില്‍വെ ട്രാക്കുകള്‍, പാലങ്ങള്‍, നിയന്ത്രിത മേഖലകള്‍ എന്നിവയ്ക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു. റെയില്‍വെ വസ്തുവകകള്‍ ഉള്‍പ്പെടുന്ന ഡ്രോണ്‍ ചിത്രീകരണങ്ങള്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ വാങ്ങിയ ശേഷം മാത്രമെ നടത്താവൂ എന്നും റെയില്‍വേ വ്യക്തമാക്കി.

Share post:

Popular

More like this
Related

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി

കോഴിക്കോട് : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

ആലപ്പുഴ ദേശീയപാതയിൽ  ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...