Thursday, October 15, 2026

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; നടപടി ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ

Date:

ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുന:പരിശോധനയിലെ വൻതോതിലുള്ള ക്രമക്കേടുകൾക്കും വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയതിനുമെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ മുന്നണിയിലെ നേതാക്കളും നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഹർജിയിൽ നോട്ടീസ് അയച്ചെങ്കിലും, ഹർജിക്കാരിൽ ഒരാളുടെ പെരുമാറ്റം കോടതി പരിശോധിക്കുമെന്നും അടുത്ത വാദവേളയിൽ അദ്ദേഹം വിശദീകരണം നൽകേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് കോടതിയിൽ വാക്കാൽ പരാമർശിച്ചു.
ആരുടെ പെരുമാറ്റത്തെക്കുറിച്ചാണ് കോടതി സൂചിപ്പിച്ചതെന്ന് ബെഞ്ച് വ്യക്തമാക്കില്ല. ഹർജി സമർപ്പിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെയും നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുകയും കോടതി വളപ്പിൽ വലിയ തോതിൽ ആളുകൾ തടിച്ചുകൂടുകയും ചെയ്തിരുന്നു. ഇതിനെതിരായ അഭിഭാഷകരുടെ പരാമർശങ്ങൾക്കിടെ, കോടതിയെ വിരട്ടാൻ ആർക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജിക്കാരിൽ ഒരാളുടെ കാര്യത്തിലുള്ള നോട്ടീസ് താൽക്കാലിക സ്വഭാവത്തിലുള്ളതാണെന്നും അദ്ദേഹം തന്റെ പെരുമാറ്റം വിശദീകരിക്കുന്നതിന് വിധേയമായി മാത്രമെ അന്തിമ തീരുമാനം എടുക്കൂ എന്നും കോടതി കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരെക്കൂടാതെ സൗഗത റോയ് (തൃണമൂൽ കോൺഗ്രസ്), അഖിലേഷ് യാദവ് (സമാജ്‌വാദി പാർട്ടി), തേജസ്വി പ്രസാദ് യാദവ് (ആർജെഡി), സഞ്ജയ് റാവത്ത് (ശിവസേന യുബിടി), എം.എ. ബേബി (സിപിഐഎം), ഡി. രാജ (സിപിഐ), മഹുവ മാജി (ജെഎംഎം), സുപ്രിയ സുലെ (എൻസിപി ശരദ് പവാർ), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), തോൽ. തിരുമാവളവൻ (വിസികെ), സജ്ജാദ് അഹമ്മദ് കിച്‌ലൂ (നാഷണൽ കോൺഫറൻസ്) എന്നിവരാണ് സംയുക്ത ഹർജിയിലെ പ്രധാന കക്ഷികൾ. എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി, മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് എന്നിവർ സമർപ്പിച്ച പ്രത്യേക ഹർജികളിലും കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം

മുംബൈ : ബോളിവുഡ് താരം ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട്  ...

റെയില്‍വെ പാലത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തി; യുവാവിന് സാമൂഹിക സേവനവും പിഴയും ശിക്ഷ

(പ്രതീകാത്മക ചിത്രം )കൊല്ലം : അനുമതിയില്ലാതെ റെയിൽവെ പാലത്തിന് മുകളിലൂടെ ഡ്രോൺ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി

കോഴിക്കോട് : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

ആലപ്പുഴ ദേശീയപാതയിൽ  ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...