Thursday, October 15, 2026

ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം

Date:

[Photo Courtesy : X]

മുംബൈ : ബോളിവുഡ് താരം ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട്   മുംബൈ പോലീസ്. ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്നാണ് നിർദ്ദേശം. ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ പൗരത്വം ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയില്‍ സമരമുഖത്തുണ്ടായിരുന്ന ഇമ്രാന്‍ ഖാന്‍, രാഷ്ട്രീയ പ്രതിഷേധത്തില്‍ പങ്കെടുത്ത്  ഇമിഗ്രേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടിയാണ് നടപടി. ബോളിവുഡ് താരം ആമിര്‍ ഖാന്റെ അനന്തിരവനാണ് ഇമ്രാന്‍ ഖാന്‍.

ഇമ്രാന്‍ ഖാനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും മുന്‍ എംപിയുമായ കിരിത് സോമൈയ രംഗത്തെത്തിയിരുന്നു. ഇമ്രാന്‍ ഖാന്‍ യു എസ് പൗരനാണെന്നും അദ്ദേഹത്തിന്റെ പൗരത്വം പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം. വിദേശ പൗരന്‍ രാജ്യത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാമോയെന്നും ബിജെപി നേതാവ് ചോദിച്ചിരുന്നു

ഇക്കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ നടന്ന പ്രതിഷേധത്തിലായിരുന്നു ഇമ്രാന്‍ ഖാന്‍ പങ്കെടുത്തിരുന്നത്. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും അതിനോട് ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Share post:

Popular

More like this
Related

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; നടപടി ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ

ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്...

റെയില്‍വെ പാലത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തി; യുവാവിന് സാമൂഹിക സേവനവും പിഴയും ശിക്ഷ

(പ്രതീകാത്മക ചിത്രം )കൊല്ലം : അനുമതിയില്ലാതെ റെയിൽവെ പാലത്തിന് മുകളിലൂടെ ഡ്രോൺ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി

കോഴിക്കോട് : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

ആലപ്പുഴ ദേശീയപാതയിൽ  ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...