Sunday, October 25, 2026

ജിഎസ്‍ടിയിൽ വൻ തിരിമറി ; ഐഎംഎയ്ക്കെതിരെ രജിസ്ട്രേഷൻ വകുപ്പ് അന്വേഷണം

Date:

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിനെതിരെ രജിസ്ട്രേഷൻ വകുപ്പിന്‍റെ അന്വേഷണം. ഐഎംഎക്കല്ലാത്തെ വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഉപസ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനില്ലെന്ന് രജിസ്ട്രേഷൻ ഐജിയുടെ റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണം. അന്വേഷണ നടത്താൻ തിരുവനന്തപുരം ജില്ലാ രജിസ്ട്രാറെ സർക്കാർ ചുമതലപ്പെടുത്തി. ഡോക്ടറുമാരുടെ സംഘടന വൻ തോതിൽ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് കേന്ദ്ര ജിഎസ്ടിയുടെ കണ്ടെത്തൽ.

വാണിജ്യ താൽപര്യമില്ലാത്ത ചാരിറ്റബിൾ സംഘടനയായി രജിസ്റ്റർ ചെയ്ത ഐഎംഎ വൻതോതിൽ വാണിജ്യ പ്രവർത്തനങ്ങള്‍ നടത്തുകയും നികുതിവെട്ടിപ്പ് നടത്തുകയും ചെയ്യുന്നുവെന്നാണ് ജിഎസ്‍ടിയുടെ കണ്ടെത്തൽ. ഹൈക്കോടതയിൽ ഇതു സംബന്ധിച്ച കേസ് നടക്കുന്നതിനിടെയാണ് മാതൃസംഘടനയായ ഐഎഎ ഉപസംഘടനയായ ഇമേജ്, പെപ്സ്, പെരിയാർ ഹൗസ് എന്നിവയ്ക്കെതിരെ ജിഎസ്ടി വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. രജിസ്ട്രേഷൻ ചടങ്ങള്‍ ഐഎംഎ ലംഘിച്ചോയെന്ന് പരിശോധിക്കമെന്നായിരുന്നു കേന്ദ്ര ജിഎസ്ടി വകുപ്പിന്‍റെ ശുപാർശ. മാതമല്ല ഐഎംഎയുടെയും അനുബന്ധ സ്ഥാപനങ്ങളുടെ വരവു ചെലവുകള്‍ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. ഈ റിപ്പോർട്ട് അനുസരിച്ചാണ് ഐജി രജിസ്ട്രേഷൻ അന്വേഷണം നടത്തിയത്.

നിയമ പ്രകാരം, 1995ലെ തരുവിതാംകൂർ- കൊച്ചി സാഹിത്യ- ധാർമ്മിക സ്ഥാപനമായി പ്രവർത്തിക്കാനുള്ളതാണ്  ഐഎംഎയുടെ രജസ്ട്രേഷൻ. ഐഎംഎയക്ക് മാത്രമാണ് രജിസ്ട്രേഷനുളളതെന്നും അനുബന്ധ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനില്ലെന്നും  ഐജി രജിസ്ട്രേഷൻ റിപ്പോർട്ട് നൽകി.  തുടർന്നാണ് വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. സർക്കാർ ആവശ്യപ്പെട്ട രേഖകള്‍ സമർപ്പിക്കുമെന്നും നിയമപരമായി അന്വേഷണത്തെ നേരിടുമെന്നും ഐഎംഎ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യയുടെ സ്വന്തം സ്മാർട്ഫോൺ വരും, 2028 ഒക്ടോബറിൽ; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി : ഇന്ത്യ രൂപകല്പന ചെയ്ത് തദ്ദേശീയമായി നിർമ്മിക്കുന്ന മൊബൈൽ ഫോണുകൾ...

ശബരിമല നെയ്യ് ക്രമക്കേട് കേസ്:  ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരന്‍ ബിനു അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല നെയ്യ് ക്രമക്കേട് കേസിൽ ആദ്യ അറസ്റ്റ്. ട്രാന്‍സ്‌പോര്‍ട്ട്...