Tuesday, October 6, 2026

പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയ നടപടിയിൽ അതൃപ്തി തുറന്നുപറഞ്ഞ് മന്ത്രി എൻ. ഷംസുദ്ദീൻ

Date:

കോട്ടയം : പൊതുവിദ്യാഭ്യാസ ഡയറക്ടറെ അടിക്കടി മാറ്റുന്നതിൽ അതൃപ്തി തുറന്നുപറഞ്ഞ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പരീക്ഷകൾ, കലാമേളകൾ, കായികമേളകൾ തുടങ്ങി നിരവധി ചുമതലകൾ നിർവ്വഹിക്കേണ്ട വകുപ്പാണ് പൊതുവിദ്യാഭ്യാസമെന്നും മറ്റ് വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാൽ ഡയറക്ടറെ അടിക്കടി മാറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉദ്യോഗസ്ഥരുടെ പൊതുമാറ്റത്തിന്റെ ഭാഗമായാണ് നിലവിലെ മാറ്റമെങ്കിലും, ഇത്തരം മാറ്റങ്ങളിലെ വിയോജിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് നിലവിൽ ചർച്ചകളോ ശ്രമങ്ങളോ നടക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളോടും വിയോജിപ്പുണ്ട്. ഇക്കാര്യത്തിൽ മുൻപ് നിയമസഭയിൽ തന്നെ വിയോജിപ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട ഫയൽ പരിശോധിക്കേണ്ടതുണ്ടെന്നും, അദ്ധ്യാപക സംഘടനകളുടെ നിലപാട് അറിഞ്ഞ ശേഷമേ മുന്നോട്ട് പോകുവെന്നും അദ്ദേഹം വ്യക്തമാക്കി.

Share post:

Popular

More like this
Related

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...

മീറ്റർ റീഡർമാർ സമരം തുടരും ; കെഎസ്ഇബിയിൽ പ്രതിസന്ധിയും; അധിക ജോലിക്കുളള വേതനം പ്രധാന തർക്കവിഷയം

തിരുവനന്തപുരം : കെഎസ്ഇബിയിൽ പ്രതിസന്ധി സൃഷ്ടിച്ച്  അനിശ്ചിതകാല സമരം തുടർന്ന് കേരള...

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ് ; നാല് ദിവസത്തിനകം മറുപടി നല്‍കണം

തിരുവനന്തപുരം: കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ്കന ഇന്‍സ്‌പെക്ടര്‍ ഗോകുല്‍...