തിരുവനന്തപുരം : വിവിധ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ ഒരു ഭരണകൂടം ജനങ്ങളെ നോക്കുകുത്തികളാക്കി, സ്വന്തക്കാരെ സർക്കാർ സർവ്വീസുകളിൽ തിരുകി കയറ്റുന്നതിൻ്റെ ഒരു ഉദാഹരണം മാത്രമാണ് മേൽ വിവരിച്ചത്. ഇതൊരു സീമാറ്റിലെ കാര്യം മാത്രം. എന്തായാലും, വാർത്ത വിവാദമായതിന് പിന്നാലെ കോൺഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ടെന്നത് ശ്രദ്ധേയം. റിപ്പോര്‍ട്ടര്‍ ടി വിയാണ് വാർത്ത പുറത്തുകൊണ്ടുവന്നത്.
അപേക്ഷ ക്ഷണിക്കാതെയും ഇന്റര്‍വ്യൂ നടത്താതെയുമാണ് വേണ്ടത്ര യോഗ്യതയില്ലാത്ത, കോൺഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ ഭാര്യ ഷാനിയ്ക്ക് സീമാറ്റില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയിൽ നിയമനം നൽകിയതെന്നായിരുന്നു റിപ്പോർട്ട്. പിഎച്ച്ഡിയാണ് തസ്‌തികയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യത. എന്നാല്‍ ആര്‍ എസ് ഷാനി നിലവില്‍ പിഎച്ച്ഡി സ്‌കോളർ മാത്രമാണ്. ഡിസംബറില്‍ പ്രബന്ധം അവതരിപ്പിക്കുമെന്നാണ് സീമാറ്റ് വ്യക്തമാക്കിയതത്രെ! ഇത്രയും വിവരം പുറത്തുവന്നിട്ടും, യോഗ്യതയുളളതുകൊണ്ടാണ് ഇവരുടെ നിയമനമെന്നായിരുന്നു സീമാറ്റ് ഡയറക്ടര്‍ ആര്‍ അരുണ്‍കുമാറിന്റെ വിചിത്രവാദം. ഒഴിവ് വന്ന സമയത്ത് ബയോഡാറ്റ ലഭിച്ചപ്പോള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിക്കുകയായിരുന്നുവെന്നാണ് വിഷയത്തില്‍ സീമാറ്റ് അധികൃതര്‍ പ്രതികരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം 12 പേരെയാണ് അപേക്ഷ ക്ഷണിക്കാതെ സീമാറ്റില്‍ നിയമിച്ചതെന്നും വാര്‍ത്തയുണ്ട്. ബയോഡേറ്റ ചോദിച്ചു വാങ്ങി നിയമനം നടത്തുകയായിരുന്നു. റിസര്‍ച്ച് ഓഫീസര്‍ പദവിയില്‍ മാത്രം അഞ്ച് പേര്‍ക്ക് നിയമനം ലഭിച്ചു. അസിസ്റ്റന്റ് പദവിയില്‍ നാല് പേരെയാണ് നിയമിച്ചത്. അറ്റന്‍ഡര്‍ തസ്തികയില്‍ മൂന്ന് പേരെ നിയമിച്ചതായും കണ്ടെത്തിയിരുന്നു. നിയമനം ലഭിച്ചവരെല്ലാം കോണ്‍ഗ്രസ്-ലീഗ് ബന്ധമുളളവരാണ്. നിയമന കാര്യം സീമാറ്റ് ഡയറക്ടര്‍
ആര്‍ അരുണ്‍കുമാര്‍ സമ്മതിച്ചതായും വിവരമുണ്ട്.
