Monday, October 12, 2026

സിഎംആര്‍എല്‍ അഴിമതിക്കേസിൽ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; ഒന്നിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതി

Date:

കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്. വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് -1 ആണ് രണ്ട് എഫ്ഐറുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് എഫ്ഐആറുകളും ഇന്നുതന്നെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത്.

രണ്ട് എപ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിർദ്ദേശം നല്‍കിയത് വിജിലന്‍സ് ഡയറക്ടറാണ്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ആദ്യ കേസ് അഴിമതി നിരോധന നിയമപ്രകാരവും, രണ്ടാമത്തേത് കുഴല്‍പ്പണ ഇടപാട് കേസുമാണ്. ആദ്യ കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ടാമത്തെ കേസിൽ വീണയുടെ ഭര്‍ത്താവും മുൻ മന്ത്രിയും നിലവിൽ എംഎൽഎയുമായ മുഹമ്മദ് റിയാസ് ആണ് ഒന്നാം പ്രതി. രണ്ടു കേസിലും വീണ പ്രതിയാണ്. 

സിഎംആര്‍എല്ലും പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ ഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ച് ഉത്തരവിട്ടത്. ഇ ഡി ഡിജിപിക്ക് നല്‍കിയ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ എസ്‌ഐടിയുടെ പ്രാഥമികാന്വേഷണമല്ല, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തന്നെ അന്വേഷിക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകള്‍ നടന്നെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസിന് ഇ ഡി വിവരങ്ങള്‍ നല്‍കിയത്. അഴിമതി നിരോധന നിയമത്തിലെ സെക്‌ഷൻ 13(1)(ബി) പ്രകാരം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഇ.ഡി കണ്ടെത്തിയിട്ടും ബിഎൻഎസ്എസ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ് സർക്കാർ പ്രാഥമിക അന്വേഷണത്തിനു മാത്രം ഉത്തരവിട്ടതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

Share post:

Popular

More like this
Related

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...