Sunday, November 8, 2026

സ്വാശ്രയ സ്വയംഭരണ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അനുമതി വേണ്ട; എന്‍ഒസി പുതുക്കുന്നതിനും ഇളവ്

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് – സ്വാശ്രയ സ്വയംഭരണ കോളേജുകളില്‍  യഥേഷ്ടം സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങാന്‍ അനുമതി നൽകി സർക്കാർ. ഓട്ടോണമസ് കോളേജുകള്‍ക്ക് സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് ഉത്തരവ്. ഇത്തരം കോളേജുകളില്‍ സീറ്റുകള്‍ സ്ഥിരമായി വര്‍ദ്ധിപ്പിക്കുന്നതിനും ഇനി എന്‍ഒസി വേണ്ട. പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം പുതിയ കോഴ്‌സുകളുടെയും സീറ്റ് വര്‍ദ്ധനവിന്റെയും വിവരം സര്‍ക്കാരിനെ അറിയിച്ചാല്‍ മതി എന്നാണ് വ്യവസ്ഥ. എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളേജുകളില്‍ പുതിയ കോഴ്‌സ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി (എന്‍ഒസി) വേണമെന്ന  വ്യവസ്ഥയാണ് ഇതോടെ ഒഴിവാക്കപ്പെട്ടത്.

അതേസമയം, സര്‍ക്കാര്‍-എയ്ഡഡ്- എയ്ഡഡ് സ്വയംഭരണ കോളേജുകളില്‍ എയ്ഡഡ് സ്ട്രീമിന് കീഴില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനോ അല്ലെങ്കില്‍ നിലവിലുള്ള കോഴ്‌സുകളില്‍ സീറ്റുകള്‍ സ്ഥിരമായി വര്‍ദ്ധിപ്പിക്കുന്നതിനോ സര്‍ക്കാരിന്റെ എന്‍ഒസി ആവശ്യമാണ്. എന്നാല്‍ എന്‍ഒസി സര്‍ക്കാരില്‍ നിന്ന് പുതുക്കേണ്ടതില്ലെന്നും പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. സ്വാശ്രയ സ്വയംഭരണ കോളേജ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നടപടി.

സംസ്ഥാനത്തെ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളജുകള്‍ക്ക് അവരുടെ സ്ഥാപനത്തില്‍ അനുവദിക്കപ്പെട്ട കോഴ്‌സുകളുമായി ബന്ധപ്പെട്ട എന്‍ഒസി നിബന്ധനയിലും ഇളവ് അനുവദിച്ചു. വര്‍ഷാവര്‍ഷം സര്‍ക്കാര്‍ തലത്തില്‍ എന്‍ഒസി പുതുക്കി നല്‍കുന്ന രീതി അവസാനിപ്പിച്ചു. 2026-27 അധ്യനവര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ എന്‍ഒസി മുന്‍കൂറായി പുതുക്കിയാല്‍ മതിയെന്നും സര്‍ക്കുലറില്‍ പറയുന്നു. ഒരു അക്കാദമിക വര്‍ഷത്തില്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ബന്ധപ്പെട്ട സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകളില്‍ പുതുതായി ആരംഭിച്ച കോഴ്‌സുകളുടെയും ഓരോ കോളജിലെയും സീറ്റ് വര്‍ധനവിന്റെയും വിവരം സര്‍ക്കാരിന് നിര്‍ബന്ധമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

Share post:

Popular

More like this
Related

സൗദി ജനവാസ മേഖലകൾ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം; ക്രൂയിസ് മിസൈലുകൾ തകർത്തെന്ന് അറബ് സഖ്യസേന

റിയാദ് : റിയാദ് ഉൾപ്പെടെയുള്ള സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട്...

സ്വാശ്രയ കോഴ്‌സ് എന്‍ഒസി വിവാദം ; ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യ മാനേജ്മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : എയ്ഡഡ്-സ്വാശ്രയ-സ്വയംഭരണ കോളേജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങുന്നതിന് എന്‍ഒസി ഒഴിവാക്കിയ...