Friday, October 2, 2026

ആയുധങ്ങളുമായിപ്പോയ ചരക്കുകപ്പൽ സോമാലിയൻ തീരത്ത് വെച്ച് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്; ബന്ദികളാക്കിയ 10 പേരിൽ 6 ഇന്ത്യക്കാർ

Date:

[Photo Courtesy : X]

മൊഗാദിഷു: തുർക്കി സൈന്യത്തിനായുള്ള ആയുധങ്ങളുമായി പോയ കാമറൂൺ പതാകയുള്ള ‘എം.വി ലുതുഫ്’ എന്ന ചരക്കുകപ്പൽ  സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. കപ്പലിലെ പത്തംഗ ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരാണെന്ന്  സോമാലിയുടെ ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി. മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ആയുധങ്ങളും വിവിധ വാർത്താവിനിമയ-സാറ്റലൈറ്റ് ഉപകരണങ്ങളും കൊണ്ടുപോവുകയായിരുന്ന പോളാർ മൂവ്‌മെന്റ് ഷിപ്പിങ്ങിൻ്റെ  ഉടമസ്ഥതയിലുള്ള കപ്പലാണ് കടൽക്കൊള്ളക്കാരുടെ വലയിൽ പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പൻഡ്ലാൻഡിലെ ഐൽ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് മൂന്നര നോട്ടിക്കൽ നോട്ടിക്കൽ മൈൽ അകലെവെച്ച് കൊള്ളക്കാർ കപ്പൽ റാഞ്ചിയത്.

കപ്പലിൽ ബന്ദികളാക്കപ്പെട്ടവരിൽ ആറ് ഇന്ത്യക്കാരെ കൂടാതെ ഒരു തുർക്കി പൗരനും ഒരു ജോർജിയൻ പൗരനും രണ്ട് സെർബിയൻ സുരക്ഷാ ഗാർഡുകളുമാണ് ഉള്ളത്. കഴിഞ്ഞ ഏപ്രിൽ 26-ന് ‘എം.വി സ്വാർഡ്’ എന്ന കപ്പൽ റാഞ്ചിയ സംഘത്തിൽപ്പെട്ട കൊള്ളക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. നിലവിൽ കപ്പൽ പണ്ട്‌ലാൻഡിലെ ദംഗോരോയോ ജില്ലയിലെ ഗാർമാൽ തീരത്തേക്ക് എത്തിച്ചിരിക്കുകയാണ്. കപ്പൽ റാഞ്ചിയ വിവരമറിഞ്ഞ് തുർക്കിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾ ഇതിന് സമീപമെത്തിയിട്ടുണ്ട്. കൂടാതെ, തുർക്കിയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രദേശം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച ഒരു ചെറിയ ബോട്ടിൽ രണ്ട് പേർ കപ്പലിനടുത്തേക്ക് വരികയും കൊള്ളക്കാർക്കായി സോമാലിയയിൽ സാധാരണയായി ഉപയോഗിക്കുന്ന ഉത്തേജകവസ്തുവായ ‘ഖാത്’ എത്തിച്ചുനൽകുകയും ചെയ്തിരുന്നു.എന്നാൽ, ഈ ബോട്ട് തിരികെ കരയിലേക്ക് പോയതിന് പിന്നാലെ പ്രദേശത്തുണ്ടായ വ്യോമാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടു. ഈ ആക്രമണം ആരാണ് നടത്തിയത് എന്നതിനെക്കുറിച്ചോ കൊല്ലപ്പെട്ടവർക്ക് കപ്പൽ റാഞ്ചലുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ചോ ഇതുവരെ സ്ഥിരീകരണമില്ല.  സംഭവത്തെക്കുറിച്ച് തുർക്കി അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...