Tuesday, October 6, 2026

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധം ശക്തം

Date:

ന്യൂഡൽഹി : യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. 2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് 0.4 ശതമാനം വരെ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് കോൺഗ്രസ് ഉൾപ്പടെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധിക്കുന്നത്. തീരുമാനത്തെ ‘മോദി ടാക്സ്’ എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്.

2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കാണ് ഫീസ് ഏർപ്പെടുത്തുന്നത്. അതേസമയം, സാധാരണ ഉപഭോക്താക്കൾ തമ്മിലുള്ള വ്യക്തിഗത ഇടപാടുകൾക്ക് ഫീസ് ഉണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വ്യാപാര സ്ഥാപനങ്ങളിലെ 2000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്കാണ് പുതിയ ഫീസ് ബാധകമാകുക. പരമാവധി 0.4 ശതമാനം വരെയാണ് ഫീസ്. ഒരു ഇടപാടിന് പരമാവധി 300 രൂപ വരെയും ഈടാക്കാം.

അടുത്തമാസം 15 മുതലാണ് നിരക്ക് ഈടാക്കി തുടങ്ങുക. 75,000 രൂപയോ അതിൽ കൂടുതലോ യുപിഐയിൽ ലഭിക്കുകയാണെങ്കിലും പരമാവധി 300 രൂപയാണ് ഈടാക്കാനാവുക.

Share post:

Popular

More like this
Related

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...

മീറ്റർ റീഡർമാർ സമരം തുടരും ; കെഎസ്ഇബിയിൽ പ്രതിസന്ധിയും; അധിക ജോലിക്കുളള വേതനം പ്രധാന തർക്കവിഷയം

തിരുവനന്തപുരം : കെഎസ്ഇബിയിൽ പ്രതിസന്ധി സൃഷ്ടിച്ച്  അനിശ്ചിതകാല സമരം തുടർന്ന് കേരള...

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ് ; നാല് ദിവസത്തിനകം മറുപടി നല്‍കണം

തിരുവനന്തപുരം: കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ്കന ഇന്‍സ്‌പെക്ടര്‍ ഗോകുല്‍...