Monday, October 12, 2026

ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം ; എല്‍ഡിഎഫ് പിന്തുണയ്ക്കും

Date:

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രമേയം അവതരിപ്പിക്കുക. ചട്ടം 118 പ്രകാരമാണ് പ്രമയം അവതരിപ്പിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും സിജെപിയുടെയും സമരം ശക്തമാകുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണയ്ക്കും. രാജ്യത്ത് ഒരു നിയമസഭ ഇത്തരം പ്രമേയം അവതരിപ്പിക്കുന്നത് ആദ്യമായിട്ടായിരിക്കും.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് നടക്കും. കൊണാട്ട് പ്ലേസില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം എ ബേബി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും സംയുക്ത നിവേദനം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസിനോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഹര്‍ജി നല്‍കാനാണ് നിര്‍ദ്ദേശം. സിജെപിയും പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളും രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധം ഇന്നും തുടരും.

Share post:

Popular

More like this
Related

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...