Monday, November 2, 2026

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

Date:

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവത്തില്‍ നാല് ഹിന്ദു രക്ഷാദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

രമണ്‍ സൈനി (50), വിവേകാനന്ദ് എന്ന വിവേക് (32), കപില്‍ കുമാര്‍ (27), രവീന്ദര്‍ സിങ് എന്ന ഗോവിന്ദ് ഹിന്ദു (35) എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശികളാണ് ഇവര്‍. പ്രതിഷേധത്തിനിടെ നാല് പേര്‍ ഒരു പുരുഷ പ്രതിഷേധകനെ മര്‍ദ്ദിക്കുന്നതും, സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ യുവതിയെ നിലത്തേക്ക് തള്ളിയിട്ട് ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുന്നതും റോഡിലേക്ക് തള്ളിയിട്ട് മുഖം നിലത്ത് ചേര്‍ക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തുടര്‍ന്ന് മറ്റ് പ്രതിഷേധക്കാര്‍ ഇടപെട്ടതോടെയാണ് പോലീസ് ഉദ്യോഗസ്ഥൻ അവിടെയെത്തി ഇയാളെ തടയുന്നത്.

വീഡിയോയുടെ അടിസ്ഥാനത്തില്‍ കമല മാര്‍ക്കറ്റ് പോലീസ് സ്വമേധയാ കേസെടുത്ത് നിയമനടപടികള്‍ ആരംഭിക്കുകയായിരുന്നു. അക്രമികളെ പോലീസ് ലാഘവത്തോടെ കൈകാര്യം ചെയ്ത രീതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവസമയത്ത് പോലീസ് കൃത്യമായി നടപടി സ്വീകരിച്ചില്ലെന്ന ആരോപണവും പരിശോധിച്ചുവരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു ക.

Share post:

Popular

More like this
Related

മാരാർജി ഭവന് നേരെ ബിയർ കുപ്പിയെറിഞ്ഞ സംഭവം: രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: ബിജെപി ആസ്ഥാനമായ മാരാർജി ഭവന് നേരെ ബിയർ കുപ്പിയെറിഞ്ഞ കേസിൽ...

‘കെഎസ്ആര്‍ടിസി പെന്‍ഷന്‍ വർദ്ധിപ്പിക്കില്ല’; ഹൈക്കോടതി ഉത്തരവ് തള്ളി സർക്കാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വർദ്ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍. പെന്‍ഷന്‍ പരിഷ്‌ക്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ്...

ഗുരുവായൂരിലെ അരങ്ങേറ്റം ഇനി ചെലവേറ്റും; ഓഡിറ്റോറിയം വാടക മണിക്കൂറിന് 11,800 രൂപയായി ഉയർത്തി

ഗുരുവായൂര്‍ : ഗുരുവായൂരിൽ അരങ്ങേറ്റം മോഹിച്ചെത്തുന്ന കലാകാരന്മാർക്ക് ഇനി പരിപാടിയുടെ ചെലവേറും....