Saturday, November 7, 2026

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല, മലപ്പുറത്ത് നാല് വയസുകാരിയടക്കം മൂന്ന് പേര്‍ക്ക് രോഗം

Date:

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറം നിലമ്പൂരില്‍ മൂന്ന് പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നാലുവയസുകാരി അമരമ്പലത്തു ലഘുഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. മറ്റുരണ്ടുപേര്‍ പാലുണ്ടയില്‍ നിന്ന് മന്തി കഴിച്ചിരുന്നു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏതാനുപേരുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല.

ഏകദേശം 23പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങള്‍ കാണിച്ചത്. വയറിളക്കം, ഛര്‍ദി, വയറുവേദന എന്നി ലക്ഷണങ്ങളോടെയാണ് ഇവര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. രോഗബാധയ്ക്ക് കാരണമായി എന്ന് സംശയിക്കുന്ന കടകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. കൂടുതല്‍ പേരുടെ പരിശോധനാഫലങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്ന്  പറയുന്നു. ഷിഗെല്ല രോഗലക്ഷണങ്ങളോടെ കൂടുതല്‍ പേര്‍ ചികിത്സ തേടി എത്തിയതില്‍ ആശങ്ക ഉണ്ട്. ശുചീകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പടരുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കം വഴിയും രോഗം പകരാം. കടുത്ത പനി, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദ്ദില്‍, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗബാധിതരുമായി സമ്പര്‍ക്കത്തിലായാല്‍ ഒന്നു മുതല്‍ ഏഴു ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

വ്യക്തി ശുചിത്വം പാലിക്കുക, കൈകള്‍ വൃത്തിയായി കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അടച്ചു വെച്ച ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക തുടങ്ങിയവയാണ് ആരോഗ്യവകുപ്പ് നൽകുന്ന നിര്‍ദ്ദേശങ്ങള്‍.

Share post:

Popular

More like this
Related

ട്രംപ് ഭരണകാലത്തെ ഇടപാടുകൾ അന്വേഷിക്കാൻ ഡെമോക്രാറ്റുകൾ ; ഇലോൺ മസ്കിനും നിർണ്ണായകം

ന്യൂയോർക്ക് : ഇടക്കാല തെരഞ്ഞെടുപ്പിൽ  തിരിച്ചടി നേരിട്ടതോടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാരെന്ന് ഹൈക്കോടതി; വിമർശനം കൊച്ചിയിലെ ബസുകളുടെ മരണപ്പാച്ചിലിൽ 

കൊച്ചി : കൊച്ചിയിലെ ബസുകളുടെ മരണരപ്പാച്ചിലില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. എന്തുതരം...

നെതന്യാഹു പടിയിറങ്ങിയേക്കും; ഗാദി ഐസൻകോട്ടിനനെ പിന്താങ്ങി 67 എംപിമാർ

ജറുസലേം . ഇസ്രയേലിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കെ,...