Saturday, November 28, 2026

‘ഇങ്ങനെയല്ല കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്’;  മോദി സര്‍ക്കാരിനെ പോലെ കോണ്‍ഗ്രസും’- കാലടി സർവ്വകലാശാല വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി പ്രകാശ് രാജ്

Date:

കൊച്ചി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥികൾക്ക് ഐക്യദാർഢ്യവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ഇങ്ങനെയല്ല കുട്ടികളെ കൈകാര്യം ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് സര്‍ക്കാരും മോദി സര്‍ക്കാരിനെ പോലെ പെരുമാറുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു. സമരം നീണ്ടാല്‍ താനും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കുത്തിയിരിക്കുമെന്ന് പ്രകാശ് രാജ് കൂട്ടിച്ചേർത്തു. ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് പ്രകാശ് രാജ് സമരപ്പന്തലില്‍ എത്തിയത്.

വി സി പറയുമ്പോള്‍ മാപ്പെഴുതി നല്‍കാന്‍ വിദ്യാര്‍ത്ഥികൾ സവര്‍ക്കര്‍മാരല്ലെന്നും അവര്‍ ഗോഡ്സെയെപ്പോലെ അക്രമകാരികളല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. സര്‍ഗവാസന ഇല്ലാത്തയാളാണ് കാലടി വിസിയെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണമെന്നും പ്രകാശരാജ് ഓർമ്മിപ്പച്ചു. ഇത് നിങ്ങളുടെ മണ്ഡലമാണ്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കാന്‍ മന്ത്രി ശ്രമിക്കണം. അവര്‍ എങ്ങനെ സമരം ചെയ്തു എന്ന് ചര്‍ച്ച ചെയ്യുന്ന മന്ത്രി അവര്‍ എന്തിന് സമരം ചെയ്തു എന്ന് ചിന്തിക്കാന്‍ തയ്യാറാകണമെന്നും പ്രകാശ് രാജ് പറഞ്ഞു.
ചോദ്യങ്ങള്‍ ചോദിക്കുന്ന വിദ്യാര്‍ത്ഥികളോട് മറുപടി പറയുകയാണ് വേണ്ടത്. അല്ലാതെ അവര്‍ക്കെതിരെ നടപടി എടുക്കുകയല്ല. .  ര്‍ഗവാസന ഇല്ലാത്തയാളാണ് കാലടി വിസിയെന്നും പ്രകാശ് രാജ് പറഞ്ഞു

തന്നെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്ന വൈസ് ചാന്‍സലറുടെ ആരോപണം വെറും നാടകമാണ്. കുട്ടികള്‍ നാടക വിദ്യാര്‍ത്ഥികളാണ് അവര്‍ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഈ തലമുറ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഗാന്ധിയെ പോലെ സമാധാനപരമായി സമരം ചെയ്യുന്നവരാണ്. ഇവിടെ ഉള്ളത് മനുസ്മൃതി അല്ല, ഭരണഘടനയാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ ഇവിടെ വന്ന് കുട്ടികളെ കേള്‍ക്കുകയും പ്രശ്‌നം പരിഹരിക്കുകയും വേണമെന്നും പ്രകാശ് രാജ് വ്യക്തമാക്കി. എന്തുകൊണ്ടാണ് ഇവിടത്തെ സര്‍ക്കാര്‍ ബിജെപി സര്‍ക്കാരിനെ പോലെ പെരുമാറുന്നത്?. എന്ത് കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പോലെ പെരുമാറുന്നത്?. ഈ വിഷയം ഉടനെ പരിഹരിക്കണം. സമരം നീണ്ട് പോവുകയാണെങ്കില്‍ താന്‍ ഇവിടെ വന്ന് കുട്ടികള്‍ക്കൊപ്പം നിരാഹാരം ഇരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കലാകാരന്മാര്‍ തങ്ങളുടെ കലയിലൂടെ പ്രതിഷേധം രേഖപ്പെടുത്തും. കലയെയും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെയും മനസ്സിലാക്കാനുള്ള തലച്ചോറോ സംവേദന ക്ഷമതയോ വിസിക്കില്ല. ബ്രിട്ടീഷുകാര്‍ക്ക് ‘മാപ്പപേക്ഷകള്‍’ എഴുതിക്കൊടുത്തവരാണ് രാജ്യത്തെ ഭരണാധികാരികള്‍. ഭഗത് സിംഗ്, ഗാന്ധിജി, അംബേദ്കര്‍ എന്നിവരുടെ പാരമ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആരോടും മാപ്പ് പറയില്ലെന്നും പ്രകാശ് രാജ് സമരവേദിയില്‍ പറഞ്ഞു.

Share post:

Popular

More like this
Related

സാനിയ മിര്‍സയുടെ റെക്കോര്‍ഡ് തകര്‍ത്ത്  ജെന്‍സി ; 14 കാരി തിരുത്തിയത് 24 വർഷത്തെ റെക്കോര്‍ഡ്

കൊല്‍ക്കത്ത: പ്രൊഫഷണല്‍ ടെന്നീസിൻ്റെ സിംഗിള്‍സ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍...

പെരിയാറിലും അതിരപ്പള്ളിയിലുമായി 237 കോടിയുടെ പദ്ധതികൾ ; പ്രഖ്യാപനവുമായി മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം : പെരിയാറിലും അതിരപ്പള്ളിയിലുമായി 237 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് വനം...

ഇന്ത്യ സഖ്യയോഗത്തില്‍ നിന്ന് വിട്ട് നിന്ന് എന്‍സിപി; ഡിഎംകെ നിലപാടിൽ അമ്പരന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: മണ്ഡല പുന:ര്‍നിര്‍ണ്ണയ ബില്ലിനെതിരെയുള്ള നിലപാട വ്യക്തമാക്കാനായി ഇന്ത്യാ സഖ്യം വിളിച്ചുചേര്‍ത്ത...