Saturday, November 7, 2026

ട്രംപ് ഭരണകാലത്തെ ഇടപാടുകൾ അന്വേഷിക്കാൻ ഡെമോക്രാറ്റുകൾ ; ഇലോൺ മസ്കിനും നിർണ്ണായകം

Date:

ന്യൂയോർക്ക് : ഇടക്കാല തെരഞ്ഞെടുപ്പിൽ  തിരിച്ചടി നേരിട്ടതോടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭരണകാലത്തെ ക്രമക്കേടുകളെക്കുറിച്ച് കോൺഗ്രസ് തലത്തിൽ അന്വേഷണം നടത്താൻ ഡെമോക്രാറ്റുകൾ. ‘ഹൗസ് ഓവർസൈറ്റ് ആൻഡ് ഗവൺമെന്റ് റിഫോം കമ്മിറ്റി’യുടെ അദ്ധ്യക്ഷനാകുമെന്ന് കരുതപ്പെടുന്ന കാലിഫോർണിയയിൽ നിന്നുള്ള കോൺഗ്രസ് അംഗം റോബർട്ട് ഗാർസിയ അന്വേഷണത്തിനായി നാല് പ്രധാന മേഖലകൾ തിരഞ്ഞെടുത്തു. ട്രംപ് ഭരണകാലത്തെ ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു.

ട്രംപിന്റെ കുടുംബ ബിസിനസ് ഇടപാടുകൾ (പാക്കിസ്ഥാനുമായി ബന്ധമുള്ള ക്രിപ്‌റ്റോ കറൻസി സംരംഭങ്ങൾ ഉൾപ്പെടെ), കോർപറേറ്റ് അഴിമതി, രാഷ്ട്രീയ കൈക്കൂലി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി, ഐസിഇ (ICE) എന്നിവയുടെ ഭാഗത്ത് നിന്നുണ്ടായെന്ന് ആരോപിക്കപ്പെടുന്ന അതിക്രമങ്ങൾ, ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ കൈകാര്യം ചെയ്ത രീതി എന്നിവയിലടക്കം അന്വേഷണ പരിധിയിൽ വരും. ഒപ്പം, ഇത്തരം അന്വേഷണങ്ങൾ നിയമനിർമ്മാണ അജണ്ടയെ തടസ്സപ്പെടുത്തരുതെന്ന് ചില കോണുകളിൽ നിന്ന് മുന്നറിയിപ്പുകളും ഉയർന്നിട്ടുണ്ട്.

“വക്കീലന്മാരെ തയ്യാറാക്കിവെച്ചോളൂ, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രസിഡൻഷ്യൽ തട്ടിപ്പ്” നടത്തിയതിന് ട്രംപിൻ്റെ കുടുംബം മറുപടി പറയേണ്ടി വരും.”- റോബർട്ട് ഗാർസിയ ട്രംപിന് മുന്നറിയിപ്പ് നൽകി. ട്രംപ് കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളും വിദേശ ബിസിനസ് താൽപ്പര്യങ്ങളും, ട്രംപിന്റെ മരുമകനായ ജാരെഡ് കോറി കുഷ്‌നറിൻ്റെ നിക്ഷേപങ്ങളും പരിശോധിക്കും. കുടുംബാംഗങ്ങളും സ്റ്റീഫൻ മില്ലർ, ക്രിസ്റ്റി നോം, കോറി ലെവാൻഡോവ്‌സ്കി തുടങ്ങിയവരും ചോദ്യം ചെയ്യലുകൾ നേരിടാൻ തയ്യാറായിരിക്കണമെന്നും റോബർട്ട് ഗാർസിയ സൂചന നൽകി.

ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌കിനനെതിരെയും അന്വേഷണത്തിൻ്റെ വാൾ ഉയർന്നേക്കാം. ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെയും രാഷ്ട്രീയ സമിതികളെയും സഹായിക്കാൻ  ഇലോൺ മസ്‌ക് 445 ദശലക്ഷം ഡോളറാണ് ചെലവഴിച്ചത് എന്നാണ് റിപ്പോർട്ട്. യുഎസ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സംഭാവനയാണിത്. എന്നിട്ടും അദ്ദേഹം പിന്തുണച്ച 43 റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളിൽ മൂന്നുപേർ മാത്രമാണ് വിജയിച്ചത്.

ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ്‌എഐ തുടങ്ങിയ മസ്‌ക് കമ്പനികൾക്കും ഫെഡറൽ കരാറുകൾ, സബ്‌സിഡികൾ, നിയന്ത്രണ തീരുമാനങ്ങൾ എന്നിവയിൽ പരിശോധന നേരിടേണ്ടി വന്നേക്കാം. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള ഓപ്പറേഷൻ ആസൂത്രണം ചെയ്യുന്നതിൽ മസ്‌കിന്റെ ഗ്രോക്ക് AI സിസ്റ്റം ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതും സൈനിക, ദേശീയ സുരക്ഷാ പ്രവർത്തനങ്ങളിൽ സ്വകാര്യ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് പരിശോധിക്കപ്പെടാൻ സാദ്ധ്യതയുണ്ട്.

ആപ്പിൾ, മെറ്റ, ഗൂഗിൾ, എൻവിഡിയ, ആമസോൺ, മൈക്രോസോഫ്റ്റ്, ബ്ലാക്ക് റോക്ക്, ലോക്ക്ഹീഡ് മാർട്ടിൻ, പാലന്റിർ, സിസ്കോ തുടങ്ങിയ കമ്പനികളുടെ സംഭാവനകളും ഇടപാടുകളും പരിശോധനയ്ക്ക് വിധേയമായേക്കാം. അമേരിക്കൻ കോർപ്പറേറ്റ് മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണ്ണായകമായ തീരുമാനങ്ങൾ സെനറ്റിൽ നിന്നായിരിക്കും ഉണ്ടാവുക.

Share post:

Popular

More like this
Related

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാരെന്ന് ഹൈക്കോടതി; വിമർശനം കൊച്ചിയിലെ ബസുകളുടെ മരണപ്പാച്ചിലിൽ 

കൊച്ചി : കൊച്ചിയിലെ ബസുകളുടെ മരണരപ്പാച്ചിലില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. എന്തുതരം...

നെതന്യാഹു പടിയിറങ്ങിയേക്കും; ഗാദി ഐസൻകോട്ടിനനെ പിന്താങ്ങി 67 എംപിമാർ

ജറുസലേം . ഇസ്രയേലിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കെ,...