Tuesday, October 6, 2026

സ്റ്റേജ് ക്യാര്യേജ് ബസുകൾക്ക് ദേശീയ പാതയിൽ പ്രവേശനമില്ല ; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് എംവിഡി

Date:

മലപ്പുറം : ഗതാഗതത്തിനായി തുറന്നു കൊടുത്ത ആറുവരി ദേശീയപാതയുടെ  പല സ്‌ട്രെച്ചുകളിലും സ്റ്റേജ് കാര്യേജ് ബസുകൾ സർവ്വീസ് നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതായി മോട്ടോർ വാഹന വകുപ്പ്. സ്റ്റേജ് കാര്യേജ് ബസുകൾക്ക് ദേശീയ പാതയിൽ സർവ്വീസ് നടത്താൻ അനുവാദമില്ലെന്നിരിക്കെ, നിയമലംഘനത്തിന് കർശന നടപടിയെടുക്കേണ്ടി വരുമെന്നും എംവിഡി മുന്നറിയിപ്പ് നൽകുന്നു.

പലയിടത്തും സർവ്വീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് ബസുകൾ യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതായുള്ള നിരവധി പരാതികൾ ലഭിച്ചതായും മോട്ടോർ വാഹനവകുപ്പ് പറയുന്നു.  സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന നിരവധി യാത്രക്കാർക്ക് ഹൈവേയിൽ നിന്നും പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നതായും, പലപ്പോഴും കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായുമുള്ള പരാതികളാണ് ലഭിച്ചിട്ടുള്ളത്. ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും ഇത്തരം വാഹനം നിർത്തിയിടാനുള്ള അനുമതിയില്ല, ഒരു സ്ഥലത്തും ബസ് സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല. ഇക്കാരണങ്ങൾ കൊണ്ടു തന്നെ സ്റ്റേജു ക്യാര്യേജ് ബസുകൾ നിർബ്ബന്ധമായും സർവ്വീസ് റോഡിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂവെന്ന് വകുപ്പ് അറിയിക്കുന്നു. സർവീസ് റോഡ് ഒഴിവാക്കി ആറുവരിയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...