Tuesday, October 6, 2026

തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാന്‍ സിപിഎം ; ഡിഎംകെയും ടിവികെയും  പിന്തുണക്കില്ല

Date:

ചെന്നൈ : തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമെടുത്ത് സിപിഐ(എം). ഇത്തവണ ടിവികെയും ഡിഎംകെയും പിന്തുണയ്ക്കേണ്ടന്നാണ് സംസ്ഥാന സമിതി തീരുമാനം. ഒക്ടോബർ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുക.

ടിവികെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നിന്നതിന് പിന്നാലെയാണ് പാർട്ടി തീരുമാനം. സഖ്യ യോഗം കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചേര്‍ന്നപ്പോൾ ടിവികെ മന്ത്രിമാര്‍ സിപിഐഎമ്മിനെ നേരിട്ടെത്തി ക്ഷണിച്ചിരുന്നു. വിജയ്ക്ക്  ഭൂരിപക്ഷം തികയ്ക്കാൻ ഡിഎംകെ സഖ്യം ഉപേക്ഷിച്ചാണ്   സിപിഐഎം പിന്തുണ നൽകിയത്. നിലവിൽ രണ്ടിട്ത്തും ഡിഎംകെയും ടിവികെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എഐഎഡിഎംകെയും ഇവിടെ മത്സര രംഗത്തുണ്ടാവും.

തൃച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം കൈകൊണ്ടത്. എഐഎഡിഎംകെ എംഎല്‍എമാര്‍ രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് രണ്ട് മണ്ഡലങ്ങളിലെ സീറ്റ് ഒഴിവ് വന്നത്. രാജിവെച്ച എംഎല്‍എമാര്‍ തന്നെയാണ് ഇവിടെ ടിവികെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്.

ടിവികെക്കൊപ്പം നില്‍ക്കണോ എന്നതില്‍ ആദ്യഘട്ട ചര്‍ച്ചയില്‍ തന്നെ വേണ്ടെന്ന അഭിപ്രായത്തിലേക്കാണ് സിപിഎം എത്തിയത്. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം വരാതിരിക്കാന്‍ വേണ്ടി മാത്രമാണ് കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ ടിവികെയെ പുറത്ത് നിന്ന് പിന്തുണച്ചതെന്നാണ് സിപിഎം – സിപിഐ നിലപാട്. ഇരു പാര്‍ട്ടികള്‍ക്കും രണ്ട് എംഎല്‍എമാര്‍ വീതമാണ് ഉള്ളത്

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...