Friday, October 2, 2026

‘വ്യക്തമായ രേഖകൾ ഉള്ള കാര്യങ്ങൾ പോലും മുഖ്യമന്ത്രി തെറ്റായി ചിത്രീകരിക്കുന്നു’ ; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തിൽ വി.ഡി.സതീശനെ വെല്ലുവിളിച്ച്  പിണറായി വിജയൻ

Date:

തിരുവനന്തപുരം : മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 787 പേരെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായി നിയമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. വ്യക്തമായ രേഖകൾ ഉള്ള കാര്യങ്ങൾ പോലും മുഖ്യമന്ത്രി ഇത്തരത്തിൽ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് പിണറായി കുറ്റപ്പെടുത്തി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം.

500ൽ താഴെമാത്രം പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉള്ളൂവെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ്, കൃത്യമായ രേഖകൾ ഉണ്ടായിട്ടും 787 പേരുടെ കണക്ക് പറഞ്ഞ മുഖ്യമന്ത്രിയെ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ വെല്ലുവിളിച്ചു. എൽ ഡി എഫ് മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് 32 പേരും മറ്റു മന്ത്രിമാർക്ക് 25-ൽ താഴെ ആളുകളുമാണ് പേഴ്സണൽ സ്റ്റാഫായി ഉണ്ടായിരുന്നത്. അഞ്ച് വർഷത്തിനിടെ നാല് മന്ത്രിമാർ (എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ആന്‍റണി രാജു) മാറുകയും പുതിയ ആളുകൾ ചുമതലയേൽക്കുകയും ചെയ്തിരുന്നു. കൂടാതെ സജി ചെറിയാൻ രാജിവെച്ച് പിന്നീട് തിരിച്ചെത്തുകയുമുണ്ടായി. എന്നാൽ ഇതിലൂടെയൊന്നും ആകെ സ്റ്റാഫുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടില്ല.

പിണറായി വിജയൻ്റെ ഫെയ്സ് ബുക്ക് കുറിപ്പ് –

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വ്യക്തമായ രേഖകള്‍ ഉള്ള കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടത്. കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാര്‍ക്ക് 25 ഓ അതില്‍ താഴെയോ ആയിരുന്നു ഉണ്ടായത്. കഴിഞ്ഞ 5 വര്‍ഷക്കാലം 4 മന്ത്രിമാര്‍ (ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്‍റണി രാജു) മാറി പുതിയ മന്ത്രിമാര്‍ ചുമതലയെടുത്തു. സജി ചെറിയാൻ രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചില്ല. ഒട്ടാകെ 500ല്‍ താഴെയാണ് പേഴ്സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയത്. മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണം.

Share post:

Popular

More like this
Related

ഇവൾ ചുണക്കുട്ടി!; കൊച്ചിയില്‍ പോലീസുകാർ തൊടാൻ മടിക്കുന്ന സ്വകാര്യ ബസിനെ നടുറോഡില്‍ തടഞ്ഞിട്ട് യുവതി

കൊച്ചി : കൊച്ചി നഗരത്തില്‍ തുടരുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിന്...

ഗ്യാനേഷ് കുമാറിൻ്റെ രാജി : ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇന്ത്യാ’ മുന്നണി

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിൻ്റെ രാജിയുമായി ബന്ധപ്പെട്ട്...

പോലീസ് – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത്...