Thursday, October 15, 2026

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടികൾ ചെലവിട്ട കണക്ക് പുറത്ത്; 105 കോടിയുമായി കോൺഗ്രസും 83 കോടി രൂപയുമായി ബിജെപിയും ഒന്നും രണ്ടും സ്ഥാനത്ത്, സിപിഎം ചെലവിട്ടത് 29 കോടി

Date:

ന്യൂഡൽഹി : അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടികളുടെ ചെലവ് കണക്ക് പുറത്തുവന്നപ്പോൾ മുമ്പിൽ ബിജെപി. ആകെ ചെലവിന്റെ 54 ശതമാനവും ബിജെപിയുടേതാണ്. വിവിധ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ചെലവ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്. കേരളത്തിൽ 3 സീറ്റുകൾ നേടിയ തെരഞ്ഞെടുപ്പിൽ ബിജെപി ചെലവിട്ടത് 83 കോടി രൂപയാണ്. ഭരണകക്ഷിയായിരുന്ന സിപിഎം ചെലവിട്ടതിന്റെ ഇരട്ടിയിലധികം വരുമിത്. സിപിഎം 29 കോടി രൂപയാണ് കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവാക്കിയത്. കോൺഗ്രസ് കേരളത്തിൽ ചെലവഴിച്ചത് 105 കോടി രൂപയാണ്.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ആകെ ചിലവഴിച്ചത് 287 കോടി രൂപയാണ്. ഇതിൽ 217.16 കോടി പൊതു പ്രചാരണത്തിനും 69.83 കോടി സ്ഥാനാർത്ഥികൾക്കുമായി വിനിയോഗിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ ബിജെപിയുടെ ആകെ ചെലവിന്റെ 529 കോടി 54 ശതമാനത്തിലധികമാണിത്. തൃണമൂൽ കോൺഗ്രസ് 80 സീറ്റുകൾ നേടി. പാർട്ടി ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് ചെലവ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

കോൺഗ്രസ് ബംഗാളിൽ 293 സീറ്റുകളിലും മത്സരിച്ചെങ്കിലും 2 സീറ്റുകൾ മാത്രമാണ് നേടിയത്. ആകെ ചെലവഴിച്ചത് 42 കോടി. സി.പി.എം ബംഗാളിൽ 1 സീറ്റ് മാത്രമാണ് നേടിയത്. ഒരുകാലത്ത് ബംഗാളിലെ ഭരണകക്ഷിയായിരുന്ന സിപിഎം ആകെ ചെലവഴിച്ചത് 8 കോടി രൂപ.

കേരളത്തിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 63 സീറ്റുകൾ നേടി അധികാരം പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിൽ പാർട്ടി ആകെ ചെലവഴിച്ചത് 105 കോടി രൂപയാണ്. പൊതു പ്രചാരണത്തിന് 71.30 കോടിയും സ്ഥാനാർത്ഥികൾക്കായി 34.05 കോടിയും. ബി.ജെ.പി ആകെ 3 സീറ്റുകൾ നേടി. ആകെ ചിലവഴിച്ചത് 83 കോടി രൂപയാണ്. പൊതു പ്രചാരണത്തിന് 54.93 കോടിയും സ്ഥാനാർത്ഥികൾക്കായി 27.74 കോടിയും.

അതെസമയം കേരളത്തിൽ സിപിഎം 26 സീറ്റുകളിലേക്ക് ഒതുങ്ങി. പാർട്ടി ആകെ ചെലവഴിച്ചത് 29 കോടിയാണ്. അഞ്ച് സംസ്ഥാനങ്ങളിലായി ബി.ജെ.പി ആകെ 529 കോടി ചെലവഴിച്ചു. അസമിൽ 96 കോടിയാണ് ബിജെപി ചെലവിട്ടത്. തമിഴ്നാട്ടിൽ 52 കോടി രൂപ. പുതുച്ചേരിയിൽ 12 കോടി രൂപയാണ് ചെലവ്.

അഞ്ച് സംസ്ഥാനങ്ങളിലെ ആകെ തെരഞ്ഞെടുപ്പ് ചെലവ് ഇങ്ങനെയാണ് – ബിജെപി 529 കോടി, കോൺഗ്രസ് 249 കോടി, സിപിഎം 39 കോടി.
തെരഞ്ഞെടുപ്പ് കാലയളവിൽ ബിജെപിയുടെ പാർട്ടി കേന്ദ്ര ആസ്ഥാനത്തേക്ക് വന്ന തുക 1,473 കോടി രൂപയാണ്. കേന്ദ്ര ഓഫീസിലെ ആകെ ബാക്കി തുക 6,722.60 കോടിയിൽ നിന്ന് 7,627 കോടിയായി വർദ്ധിച്ചു. കോൺഗ്രസ് ആസ്ഥാനത്തേക്ക് 5 സംസ്ഥാന ഘടകങ്ങളിൽ നിന്നുമായി ലഭിച്ച തുക 207 കോടി. തെരഞ്ഞെടുപ്പിന് ശേഷം ആകെ ബാക്കി തുക 169 കോടിയിൽ നിന്ന് 103 കോടിയായി കുറഞ്ഞു.

Share post:

Popular

More like this
Related

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...