Thursday, October 15, 2026

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം; ജന്തർ മന്ദറിൽ സംഘർഷാവസ്ഥ

Date:

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. കോൺഗ്രസ്, സിജെപി, ഐസ അടക്കമുള്ള സംഘടന പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം പ്രതിഷേധത്തിന് ജന്തർ മന്തറിൽ അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രദേശം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഡൽഹി പോലീസ്, ബിഎസ്എഫ്, ആർഎഎഫ്, സിആർപിഎഫ് എന്നിവരെ ഉൾപ്പെടുത്തി ജന്തർ മന്തറിന് ചുറ്റും വിന്യസിക്കുകയും ബാരിക്കേഡുകൾ വഴി പ്രവേശനം തടയുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധ മാർച്ച് തടഞ്ഞതോടെ പോലീസും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥയാണുള്ളത്. ഒരുവിഭാഗം ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. 

ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ മുഖംമൂടി ധരിച്ചയാളെ അറസ്റ്റ് ചെയ്ത് പ്രതീകാത്മക പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് നടത്തിയത്.

,

Share post:

Popular

More like this
Related

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...