Thursday, October 15, 2026

സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്ര; മന്ത്രി കെ എം ഷാജിയുടേത് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്ന് ഗതാഗത കമ്മീഷണര്‍ക്ക് പരാതി

Date:

കൊച്ചി: സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്രയില്‍ മന്ത്രി കെ എം ഷാജിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗതാഗത കമ്മീഷണര്‍ക്ക് പരാതി. മന്ത്രിയുടേത് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രവൃത്തിയാണെന്ന്  കാണിച്ച് ഹൈക്കോടതി അഭിഭാഷകന്‍ അതുല്‍ ടോം ആണ് പരാതി നല്‍കിയത്. സ്വകാര്യ കാറില്‍ കേരള സ്റ്റേറ്റ് എന്ന ബോര്‍ഡ് ഉപയോഗിച്ചതും ഔദ്യോഗിക നമ്പര്‍ ഉപയോഗിച്ചതും നിയമവിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു.

ദേശീയ പതാകയും ദേശീയ ചിഹ്നവും കെ എം ഷാജി ദുരുപയോഗം ചെയ്തു. കെ എം ഷാജിയുടെ നടപടി മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്കി വിരുദ്ധമാണ്. ഉടമ മന്ത്രിക്ക് വാഹനം വിട്ടുനല്‍കിയത് പരസ്പര നേട്ടത്തിന് വേണ്ടിയാണെന്നും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

ഔദ്യോഗിക പദവി വ്യക്തമാക്കുന്ന ‘കേരള സ്റ്റേറ്റ് 13’ എന്ന ബോര്‍ഡും ദേശീയ ചിഹ്നവും പതിച്ച് കെ എം ഷാജി റേഞ്ച് റോവര്‍ കാറില്‍ സഞ്ചരിച്ചത് വിവാദമായിരുന്നു. ഔദ്യോഗിക വാഹനം തകരാറിലായതിനാല്‍ സുഹൃത്തിന്റെ വാഹനം ഒരു ദിവസത്തേക്ക് ഉപയോഗിച്ചുവെന്നായിരുന്നു വിവാദത്തോട് നേതൃത്വം പ്രതികരിച്ചത്. എന്നാല്‍ അനുമതിയില്ലാതെ മന്ത്രി മുമ്പും സ്വകാര്യവാഹനം ഉപയോഗിച്ചതിന്റെ തെളിവ് പുറത്തുവന്നിരുന്നു.

കഴിഞ്ഞ മാസം കാസര്‍ഗോഡ് നടന്ന ഔദ്യോഗിക പരിപാടികള്‍ക്ക് മുസ്ലീം ലീഗ് നേതാവ് സിദ്ദിഖ് പള്ളിപ്പുഴയുടെ ഇന്നോവ ഹൈക്രോസ് കാറാണ് ഉപയോഗിച്ചത്. ഗസ്റ്റ് ഹൗസില്‍ ടൂറിസം വകുപ്പിന്റെ വാഹനം ഒഴിവുണ്ടായിരിക്കെയായിരുന്നു സ്വകാര്യ വാഹനത്തിലെ മന്ത്രിയുടെ ഔദ്യോഗിക യാത്ര.

Share post:

Popular

More like this
Related

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...