Friday, September 25, 2026

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മൂന്ന് ജില്ലകളിലെ വിവിധ വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി, വോട്ടെണ്ണൽ കേന്ദ്രമായ വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ച കൂടി അവധി

Date:

കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി അനുവദിച്ചു. വയനാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ വിവിധ വിദ്യാലയങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. വോട്ടെണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട് ജില്ല
വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിന് പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സെപ്റ്റംബര്‍ 27, 28 തിയതികളിൽ ജില്ലാ കളക്ടർ വി ചെല്‍സസിനി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന 08 പള്ളിക്കൽ ഡിവിഷൻ പരിധിയിലെ സർക്കാർ ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തെരഞ്ഞെടുപ്പ് ദിവസമായ സെപ്റ്റംബര്‍ 28 ന് അവധിയായിരിക്കും. സ്വീകരണ, വിതരണ, വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന മാനന്തവാടി സെൻ്റ് പാട്രിക്സ് സ്കൂളിന് സെപ്റ്റംബര്‍ 27 മുതൽ 29 വരെയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു
മലപ്പുറം ജില്ല

മലപ്പുറം ജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിലെ കടന്നമണ്ണ (വാർഡ് നാല്), വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് മൂന്ന്), താനാളൂർ ഗ്രാമപഞ്ചായത്തിലെ മൂലക്കൽ (വാർഡ് ഒന്ന്), കാലടി ഗ്രാമപഞ്ചായത്തിലെ വെറൂർ (വാർഡ് 12) എന്നീ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ വാർഡുകളുടെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 28 ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വോട്ടിങ്ങിൻ്റെ തലേ ദിവസമായ സെപ്റ്റംബർ 27 നും വോട്ടിങ് ദിവസമായ സെപ്റ്റംബർ 28 നും അവധിയായിരിക്കും. താനാളൂർ ഗ്രാമപഞ്ചായത്തിലെ വോട്ടെണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന താനാളൂർ എസ്എംയുപി സ്കൂളിന് വോട്ടെണ്ണൽ ദിവസമായ സെപ്റ്റംബർ 29 നും പ്രാദേശിക അവധിയായിരിക്കും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനായി സ്വന്തം പോളിങ് സ്റ്റേഷനിൽ പോയി വരുന്നതിന് സ്ഥാപന മേധാവികൾ അനുമതി നൽകണം. ഇതിനായി വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ നൽകണം. എന്നാൽ പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങൾക്ക് ഈ അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

തൃശൂർ ജില്ല

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ പരിധിയിൽ സെപ്റ്റംബർ 28 ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാലക്കുടി നഗരസഭയിലെ വാർഡ് 24 (മുനിസിപ്പൽ ഓഫീസ്), വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ വാർഡ് 13 (തളി), വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ വാർഡ് ഒന്ന് (എടത്തിരിഞ്ഞി), തളിക്കുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (ആര്യംപാടം), ചേലക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് 16 (കുറുമല കിഴക്കുമുറി) എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും 28-ന് അവധി ബാധകമാണ്.

കൂടാതെ, വോട്ടെടുപ്പ് കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നതും ഈ വാർഡുകളുടെ പരിധിയിൽ വരാത്തതുമായ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 27, 28 തീയതികളിൽ അവധിയായിരിക്കും. ഈ വാർഡുകളിൽ വോട്ടവകാശമുള്ളവരും എന്നാൽ വാർഡിന് പുറത്തുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമായ ജീവനക്കാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബന്ധപ്പെട്ട സ്ഥാപന മേധാവികൾ സൗകര്യം ചെയ്തുകൊടുക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിലുണ്ട്.

Share post:

Popular

More like this
Related

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: മിലന്‍ പ്രധാനെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

(Photo Courtesy: X)കൊല്‍ക്കത്ത : നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്...