Friday, October 16, 2026

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: മിലന്‍ പ്രധാനെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

Date:

(Photo Courtesy: X)

കൊല്‍ക്കത്ത : നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാനെ അനുവദിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. 2007ലെ ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ മിലന്‍ പ്രധാനെതിരെ ഒക്ടോബര്‍ പന്ത്രണ്ട് വരെ നടപടികള്‍ സ്വീകരിക്കരുതെന്നും കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടേതാണ് നിര്‍ദ്ദേശം.

2007 ലെ ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ പതിനെട്ടിനായിരുന്നു മിലന്‍ പ്രധാനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മിലന്‍ പ്രധാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇതിന് പിന്നാലെ തന്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ പഴയ കേസുകള്‍ കരുവാക്കുകയാണെന്ന പരാതിയുമായി മിലന്‍ പ്രധാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

പത്തൊന്‍പത് വര്‍ഷം പഴക്കമുള്ള കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി അറിയിച്ചു. മുന്‍പ് കേസ് പരിഗണിച്ച ഘട്ടത്തില്‍ സര്‍ക്കാര്‍ ഇത്തരമൊരു കേസിനെക്കുറിച്ച് കോടതിയെ അറിയിച്ചില്ലെന്ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ പറഞ്ഞു. തുടര്‍ന്ന് മിലന്‍ പ്രധാനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. ഒക്ടോബര്‍ ആറിനാണ് നന്ദിഗ്രാമില്‍ ഉപതെരഞ്ഞെടുപ്പ്.

Share post:

Popular

More like this
Related

‘കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുന്നു യുഡിഎഫ് സര്‍ക്കാര്‍’ – വിമര്‍ശനവുമായി പിണറായി വിജയന്‍

തിരുവനന്തപുരം: കിഫ്ബിക്കെതിരെയുള്ള  സംസ്ഥാന സര്‍ക്കാർ നടപടിയിൽ ശക്തമായ വിമര്‍ശനവുമായി പിണറായി വിജയന്‍....

തിരം​ഗ മാർച്ച്: അഭിജീത് ദീപ്കെയും നേഹാ ബോറയും കസ്റ്റഡിയിൽ, കോടതി നിർദ്ദേശം അവഗണിച്ച് വീണ്ടും പോലീസ് നടപടികൾ

ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറി​ന്റെ രാജി ആവശ്യപ്പെട്ട്  സിജെപി...

നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകള്‍

കൊച്ചി : സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ്...

സ്ത്രീകളുടെ സൗജന്യയാത്ര വരുത്തിവെച്ചത് വൻ പ്രതിസന്ധി; ബസ് ടിക്കറ്റ് നിരക്ക് 25% ഉയർത്താൻ നിർദ്ദേശം, റിപ്പോർട്ട് സർക്കാരിന് മുന്നിൽ

ബംഗളൂരു :  കർണ്ണാടകയിൽ സ്ത്രീകളുടെ സൗജന്യയാത്ര വരുത്തിവെച്ച പ്രതിസന്ധിയടക്കം വൻ കടബാദ്ധ്യതയിൽ...