Friday, September 25, 2026

ഗ്യാനേഷ് കുമാറിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കഴിഞ്ഞ 10 മാസത്തിനിടെയുള്ള 14 തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യം

Date:

മുംബൈ : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ അസിം സരോദെയാണ് ഹര്‍ജി നല്‍കിയത്. ബോംബെ ഹൈക്കോടതിയുടെ കോല്‍ഹാപ്പൂര്‍ ബെഞ്ചിലാണ് ഹര്‍ജി. കഴിഞ്ഞ 10 മാസത്തിനിടെയുള്ള ഗ്യാനേഷ് കുമാറിന്റെ 14 തീരുമാനങ്ങള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ എതിര്‍പ്പ് അവഗണിച്ച് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എടുത്ത തീരുമാനങ്ങള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിൽ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ടായ പ്രവര്‍ത്തന രീതി മറികടന്ന്, മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവര്‍ രേഖാമൂലം എതിര്‍പ്പ് അറിയിച്ചിട്ടും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഏകപക്ഷീയ നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന വിവാദം കത്തിനിൽക്കെയാണ് ഹർജി കോടതിയിലെത്തുന്നത്.

വോട്ടര്‍ പട്ടിക, വോട്ടര്‍ രജിസ്‌ട്രേഷന്‍, വോട്ടര്‍ പട്ടിക ഡാറ്റാബേസ്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊണ്ട രീതി നിയമപരമായ വ്യവസ്ഥകളുടേയും ഭരണഘടനാപരമായ പ്രവര്‍ത്തനരീതിയെയും സംബന്ധിച്ച ഗൗരവകരമായ വിഷയങ്ങള്‍ ഉയര്‍ത്തുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. തങ്ങളുടെ അറിവോ അനുമതിയോ കൂടാതെ ചില തീരുമാനങ്ങള്‍ എടുത്തതില്‍ സന്ധുവും ജോഷിയും വിയോജിപ്പ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഫോം 6’-ല്‍ വരുത്തിയ അംഗീകാരമില്ലാത്തതും നിയമവിരുദ്ധവുമായ മാറ്റങ്ങളും, വോട്ടര്‍ പട്ടികാ ഡാറ്റാബേസിലേക്കുള്ള പ്രവേശനാധികാരം ഘട്ടംഘട്ടമായി കേന്ദ്രീകൃതമാക്കിയ നടപടിയും ഇതില്‍ ഉള്‍പ്പെടുന്നു. വോട്ടര്‍ പട്ടിക കൈകാര്യം ചെയ്യുന്ന ഐടി സംവിധാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വരുത്തിയ മാറ്റങ്ങളും തങ്ങളുടെ അറിവോടെയല്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവരും കാബിനറ്റ് സെക്രട്ടറിയെ സമീപിച്ചതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗ്യാനേഷ് കുമാറിന്റെ വിവാദമായ ചോദ്യം ചെയ്യപ്പെട്ട 14 നടപടികള്‍ റദ്ദാക്കണമെന്നും, നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ പുന:സ്ഥാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു

Share post:

Popular

More like this
Related

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: മിലന്‍ പ്രധാനെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

(Photo Courtesy: X)കൊല്‍ക്കത്ത : നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്...

ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുതിയ ടൈറ്റിൽ സ്പോൺസർമാരായി ‘മുത്തൂറ്റ് ഫിനാൻസ്’

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുതിയ ടൈറ്റിൽ സ്പോൺസർമാരായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന...