Friday, October 16, 2026

പ്രളയക്കെടുതിയിലും മോഷണം! : നേപ്പാൾ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ

Date:

കാഠ്മണ്ഡും: നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരണപ്പെട്ട സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആഭരണം മോഷ്‌ടിച്ച രണ്ട് യുവാക്കളെ  അറസ്റ്റ് ചെയ്ത് ചിത്വാൻ പോലീസ്. മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് അറസ്റ്റിലായത്. യുവാക്കൾ സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കുന്നതിൻ്റെ  ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. സ്ത്രീയുടെ മൃതദേഹം മരപ്പലകകൾ ഉപയോഗിച്ച് ഉയർത്തിയും മുടിയിൽ പിടിച്ച് വലിച്ച് കമ്മലുകളും ആഭരണങ്ങളും മോഷ്ടിക്കുന്ന മനുഷ്യ മനഃസ്സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതും തുടർന്ന് അറസ്റ്റ് ചെയ്തതും. വ്യാഴാഴ്ച ഭാരത്പൂർ മെട്രോപൊളിറ്റൻ സിറ്റി-1ലെ പൊഖാറ ബസ് പാർക്കിന് സമീപത്തുനിന്ന് ഇരുവരെയും അറസ്റ്റ് ചെയ്തതായാണ് ജില്ലാ പോലീസ് ഓഫിസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നവൽപരാസിയിലെ ബിനായി ത്രിവേണി ഗ്രാമപാലിക സ്വദേശിയായ 25കാരനായ മദൻ ഗുരുംഗാണ് അറസ്റ്റിലായ ഒരാൾ. ഭാരത്പൂരിലുള്ള അമ്മാവന്റെ വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. സുൻസാരിയിലെ ചന്ദബേല മുനിസിപ്പാലിറ്റി സ്വദേശിയും നിലവിൽ ഭാരത്പൂരിൽ താമസിക്കുന്നയാളുമായ 38കാരനായ ഉമേഷ് ചൗധരിയാണ് അറസ്റ്റിലായ രണ്ടാമൻ.

ഭോട്ടെ കോശി നദിയിലുണ്ടായ രൂക്ഷമായ പ്രളയത്തെ തുടർന്ന് നാരായണി, ത്രിശൂലി നദികളുടെ തീരങ്ങളിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന നടപടികൾ തുടരുന്നതിനിടെയാണ്  മോഷണം നടന്നത്. പ്രളയബാധിതരുടെ മൃതദേഹങ്ങളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നതായി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊള്ള, മോഷണം, അല്ലെങ്കിൽ ദുരന്തവുമായി ബന്ധപ്പെട്ട മറ്റ് മനുഷ്യത്വരഹിത പ്രവർത്തനങ്ങളുടെ വിവരങ്ങളോ തെളിവുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ചിത്വാൻ പോലീസ് മേധാവി എസ് പി രമേശ്വർ പൗഡൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 400 നടുത്ത് മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് ഔദ്യോ​ഗിക വിശദീകരണം. 1300 ൽ അധികം പേരെ കാണാതായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ബുധനാഴ്ച പുലർച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്ത് മിന്നൽ പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ.

Share post:

Popular

More like this
Related

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...