Friday, October 16, 2026

’72 മണിക്കൂറിനുള്ളിൽ തിബറ്റിലെ തടാകം പൊട്ടും’; നേപ്പാളിന് വീണ്ടും ഭീഷണിയായി ചൈനയുടെ മുന്നറിയിപ്പ്

Date:

കാഠ്മണ്ഡു : പ്രളയദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന നേപ്പാളിന് ഭീഷണിയുയർത്തി ചൈനയുടെ മുന്നറിയിപ്പ്. അടുത്ത 72 മണിക്കൂറിനുള്ളിൽ ചോച്ചെൻ ഖോല , പുറെപു ത്സാങ്പോ നദികളുടെ സംഗമസ്ഥാനത്തുള്ള തടാകം പൊട്ടാൻ സാദ്ധ്യതയുണ്ടെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. തിബറ്റിലുള്ള ഈ തടാകം പ്രകൃതിദത്തമായി രൂപപ്പെട്ട ഒരു തടയണയുടെ സഹായത്തോടെയാണ് നിൽക്കുന്നത്. തടയണയെ മറികടന്ന്  വെള്ളം ഇതിനകം തന്നെ ഒഴുകിത്തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ചൈനയുടെ ജലവിഭവ മന്ത്രാലയമാണ് ഈ ഭീഷണിയെക്കുറിച്ച് നേപ്പാളിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൈനീസ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിൽ ഈ തടാകത്തിൽ 20 ലക്ഷം ക്യുബിക് മീറ്റർ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. പുറമെ അടുത്ത 3 ദിവസത്തിനുള്ളിൽ 30 ലക്ഷം ക്യുബിക് മീറ്റർ വെള്ളം കൂടി ഇതിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രവചനം. ഇക്കാരണത്താൽ അടുത്ത 72 മണിക്കൂറിനുള്ളിൽ ഈ തടാകം പൊട്ടി വെള്ളം താഴേക്ക് കുതിച്ചെത്താൻ സാദ്ധ്യതയേറെയാണെനാണ് ചൈനയുടെ വിലയിരുത്തൽ.

തടാകം പൊട്ടിയാലുണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കാൻ ചൈനീസ് ജലവിഭവ മന്ത്രാലയം തത്സമയ ഫ്ലഡ് സിമുലേഷനുകൾ നടത്തിവരികയാണ്. തിബറ്റിലെ അപകടസാദ്ധ്യതയുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി വിവരമുണ്ട്. ബീജിങ്, ചെങ്ഡു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഫയർ ആന്റ് റെസ്ക്യൂ ടീമുകളെയും ചൈനീസ് സൈന്യത്തെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

തിബറ്റിലെ ഹിമാലയൻ നിരകളിൽ ഉണ്ടായ മഞ്ഞിടിച്ചിലും മണ്ണിടിച്ചിലുമാണ് തിബറ്റിലെ ഗൈറോങ് മേഖലയിലും നേപ്പാളിലെ ഭോട്ടേ കോശി, ത്രിശൂലി നദീതടങ്ങളിലും വൻ മിന്നൽ പ്രളയത്തിന് കാരണമായത്. നേപ്പാളിൽ 270-ലധികം ആളുകൾ മരണപ്പെടുകയും 1300 ൽ അധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരിൽ തീർത്ഥാടകരും വിനോദസഞ്ചാരികളുമായ ഒട്ടേറെ വിദേശികളുണ്ട്. ഇന്ത്യയിൽ നിന്നുള്ള 288 പേരും ഇതിലുൾപ്പെടുന്നു. കേരളത്തിൽ നിന്ന് നൂറിനടുത്ത് സഞ്ചാരികൾ നേപ്പാളിൽ ഈ സമയത്ത് ഉണ്ടായിരുന്നെങ്കിലും ഇതിൽ പകുതിയോളം പേരുടെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. 53 പേരുടെ വിവരം ലഭ്യമല്ലെങ്കിലും അവർ സുരക്ഷിതരാണെന്നാണ് വിവരം.

Share post:

Popular

More like this
Related

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...