Friday, August 28, 2026

നേപ്പാൾ പ്രളയം : മരണസംഖ്യ ഉയരുന്നു; കുടുങ്ങിപ്പോയ 53 മലയാളികളും സുരക്ഷിതരെന്ന് നിഗമനം

Date:

ന്യൂഡൽഹി : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. മരണസംഖ്യ 400 കടന്നതായാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. എന്നാൽ, മരണസംഖ്യ 270 കടന്നതായാണ് ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിൽ  സ്ഥിരീകരിച്ചത്. നേപ്പാൾ മേഖലയിലേക്ക് കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ കേരളത്തിൽനിന്നുള്ളവരുൾപ്പെടെ 288 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല.

കാണാതായവരിൽ കേരളത്തിൽ നിന്നുള്ള 53 പേരും തമിഴ്‌നാട്ടിൽ നിന്നു് 86 പേരും പശ്ചിമ ബംഗാളിൽനിന്ന് 32 പേരും  മറ്റു സംസ്ഥാനങ്ങളിൽ നിന്നായി 61 പേരുമാണ് ഉള്ളത്. അതേസമയം, പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിപ്പോയ 21 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചു. ഇവർ  തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്.

സംസ്ഥാന സർക്കാരിന്റെ ഹെൽപ്പ്‌ലൈൻ നമ്പരുകളിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ നിന്ന് കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം 53 എന്ന് അനുമാനിച്ചത്. ഇവരെ കണ്ടെത്താനും നേരിട്ട് ആശയവിനിമയം നടത്താനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ വിവിധ തലങ്ങളിൽ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു. ലൈന്‍, ചീഫ് സെക്രട്ടറിയുടെ ഓഫീസാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

തീർത്ഥാടനത്തിന്റെ ഭാഗമായി ചൈനീസ് അതിർത്തിയിൽ നിലവിൽ ഇരുനൂറോളം ഇന്ത്യൻ പൗരന്മാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ബീജിങ്ങിലെ ഇന്ത്യൻ എംബസി ചൈനീസ് അധികൃതരുമായി ചേർന്ന് ഊർജിത ശ്രമങ്ങൾ നടത്തുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവരിൽ 95 പേർ ദാർച്ചനിലും ബാക്കിയുള്ളവർ ജിലോങ് മേഖലയിലുമാണുള്ളത്. ഇതിനുപുറമെ, ഇഷ ഫൗണ്ടേഷനിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടുന്ന ഒരു വിഭാഗം ആളുകളുമായി നിലവിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇവർക്കായി പ്രാദേശിക അധികൃതരുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്.

നേപ്പാളിലെ പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ കാഠ്മണ്ഡുവിൽ എത്തിച്ചേർന്നിട്ടുണ്ട്. വ്യോമസേനയുടെ സി-130ജെ (C130J), സി-17 (C17) എന്നീ വിമാനങ്ങളിലായി ആകെ 47.5 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ ഇതിനോടകം അയച്ചിട്ടുള്ളത്. താൽക്കാലിക ഷെൽട്ടറുകൾ, കമ്പിളികൾ, ജനറേറ്ററുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദുരന്തബാധിത മേഖലകളിലുള്ളവരെ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിലും കാഠ്മണ്ഡു, ബീജിങ് ഇന്ത്യൻ എംബസികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

ഗൂഡല്ലൂരിലെ 48 മണിക്കൂർ ബന്ദ് : കേരളത്തിൽ നിന്ന് ഊട്ടി, മൈസൂർ യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി മലപ്പുറം കളക്ടർ

മലപ്പുറം : ഗൂഡല്ലൂരിൽ ആരംഭിച്ച 48 മണിക്കൂർ ബന്ദിൻ്റെ പശ്ചാത്തലത്തിൽ  ഇതുവഴിയുള്ള...

കേരളത്തിൻ്റെ പ്രതിഷേധം തള്ളി പാലക്കാട് ഡിവിഷന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാൻ  കേന്ദ്ര നീക്കം

തിരുവനന്തപുരം : പാലക്കാട് ഡിവിഷന്‍ വിഭജനത്തിൽ കേരളത്തിൻ്റെ പ്രതിഷേധം സജീവമായി നിലനിൽക്കെ...

‘ഓണമദ്യം!’ ; മലയാളി കുടിച്ചത് 771.29 കോടി രൂപയ്ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പന പൊടിപൊടിച്ചു. ഉത്രാടം വരെയുള്ള എട്ട്...

നേപ്പാളിലെ മിന്നൽപ്രളയത്തിൽ നടുക്കം മാറാതെ ആർക്കിടെക്ട് ജി.ശങ്കർ; ‘അച്ഛനും അമ്മയും പോകേണ്ട എന്ന മകൻ്റെ നിർബന്ധത്തിന് വഴങ്ങി പിൻവാങ്ങിയത് ആശ്വാസമായി’

തിരുവനന്തപുരം : നേപ്പാളിലെ മിന്നൽപ്രളയം വിതച്ച ദുരന്തത്തിൻ്റെ ഭീതിദമായ ചിത്രം ഓർമ്മിപ്പിക്കുന്നതാണ്...