Friday, October 16, 2026

തൃശൂരിൽ നാളെ പുലികൾ ഇറങ്ങും!; മികച്ച പുലിക്കളി സംഘത്തിന് 70,000 രൂപ സമ്മാനം

Date:

തൃശൂർ: പ്രസിദ്ധമായ തൃശൂർ പുലിക്കളി നാളെ അരങ്ങേറും. ഓഗസ്റ്റ് 29 ന് ശനിയാഴ്ച വൈകീട്ട് നാല് മണിയ്ക്കാണ് പുലിക്കളി സംഘങ്ങൾ സ്വരാജ് റൗണ്ടും നഗരവും കീഴടക്കാനെത്തുക.  9 പുലിക്കളി സംഘങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്.
വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നിവയാണ് സംഘങ്ങൾ. ഇതിൽ ഒളരിക്കര ദേശം ആദ്യമായാണ് ചുവടുവയ്ക്കുന്നത്.

പുലിക്കളി സംഘങ്ങൾക്ക് സ്വരാജ് റൗണ്ടിലെത്തുന്നതിന് സമയക്രമം അനുവദിച്ച് നൽകിയിട്ടുണ്ട്. വൈകിട്ട് 4:00 മണിയ്ക്ക് വിയ്യൂർ യുവജനസംഘമാണ് ആദ്യം സ്വരാജ് റൗണ്ടിലെത്തുക. സ്വരാജ് റൗണ്ടിലെ ബിനി ജങ്ഷനിൽ മന്ത്രി ഒജെ ജനീഷ് ഫ്ലാഗ് ഓഫ് ചെയ്യും. 6 സംഘങ്ങൾ എംജി റോഡിലൂടെയും രണ്ടു ടീമുകൾ വടക്കേ സ്റ്റാൻഡ് വഴി ബിനി ജങ്ഷനിലൂടെയും റൗണ്ടിൽ പ്രവേശിക്കും. പാട്ടുരായ്ക്കൽ ടീം ഷൊർണൂർ റോഡ് വഴിയാണ് റൗണ്ടിലെത്തുക. രാത്രി 7:20ന് അയ്യന്തോൾ ദേശവും റൗണ്ടിലെത്തും.

സ്വരാജ് റൗണ്ടിൽ പ്രവേശിക്കുന്ന പുലി സംഘങ്ങൾ നടുവിലാലിലെത്തും. ഓരോ സംഘങ്ങളിലും 35 മുതൽ 51 വരെ പുലിക്കളി കലാകാരന്മാരുണ്ടാകും. വാദ്യ സംഘത്തിൽ 25 മുതൽ 35 വരെ അംഗങ്ങലാണ് ഉണ്ടാവുക. ഇവർക്കൊപ്പം വിവിധ നിശ്ചലദൃശ്യങ്ങളും അകമ്പടിയാകും. രാത്രി പത്തോടെ ആഘോഷവും വിധിനിർണ്ണയവും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മികച്ച ടീമിന് 70,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 60,000 രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനം ലഭിക്കുക. എല്ലാവർക്കും ട്രോഫിയുമുണ്ടാകും. നിശ്ചലദൃശ്യങ്ങൾ (പുരാണം, സമകാലികം പ്രത്യേകം), പുലിക്കൊട്ട്, പുലിവേഷം, പുലിവാഹനം, പുലിവര, പുലിച്ച മയം എന്നിവയിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാഷ് പ്രൈസും ട്രോഫിയുമുണ്ട്. ആകെ 9 ഇനങ്ങളിലാണ് കോർപ്പറേഷൻ കാഷ് പ്രൈസും ട്രോഫിയും നൽകുന്നത്.

മികച്ച അച്ചടക്കം പാലിക്കുന്ന ടീമിനു 20,000 രൂപ സമ്മാനം ലഭിക്കും. നേരത്തെ 3.12 ലക്ഷം രൂപയായിരുന്ന സമ്മാനത്തുക ഇത്തവണ 3.50 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. പാറമേക്കാവ് ക്ഷേത്രത്തിനു സമീപം, എംഒ റോഡ്, നടുവിലാൽ ജങ്ഷൻ എന്നീ കേന്ദ്രങ്ങളാണു പുലിക്കളിയുടെ വിജയികളെ നിർണ്ണയിക്കുന്ന ജഡ്ജിങ് പോയിൻ്റുകൾ.

Share post:

Popular

More like this
Related

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...